വരുന്നൂ, ബംപര്‍ ഐപിഒ കാലം; അടുത്ത ആഴ്ച വിപണിയില്‍ 7055 കോടിയുടെ 11 ഐപിഒകള്‍

കേരളത്തില്‍ നിന്നുള്ള ആദ്യ റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിങ്ങായ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ഐപിഒയും ഇതില്‍ ഉള്‍പ്പെടുന്നു

Update: 2026-09-06 11:07 GMT

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏതാനും ആഴ്ചകളായി ഐപിഒകളുടെ വസന്തകാലമാണ്. നിക്ഷേപകര്‍ക്ക് ഒറ്റയടിക്ക് 100 ശതമാനത്തിനു മുകളില്‍ റിട്ടേണ്‍ നല്‍കിയ പ്രാഥമിക ഓഹരി വില്‍പ്പന വരെ വിപണിയിലുണ്ടായി. വരുന്ന ആഴ്ചയിലും ഐപിഒകള്‍ വിപണിയില്‍ ചലനമുണ്ടാക്കും. കാരണം, ആകെ 7055 കോടി രൂപ മൂല്യം വരുന്ന 11 ഐപിഒകളാണ് വരുന്ന ആഴ്ച കാത്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിങ്ങായ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ഐപിഒയും ഇതില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ ഏഴ് മുതല്‍ 15 വരെയാണ് വിവിധ കമ്പനികളുടെ ഐപിഒകള്‍ നടക്കുക. വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് കൂടാതെ റെന്റോമോജോ, കരംതാര എന്‍ജിനീയറിങ്, കനോഹര്‍ ഇലക്ട്രിക്കല്‍സ് എന്നിവയാണ് പ്രധാന ഐപിഒകള്‍. പ്രണവ് കണ്‍സ്ട്രക്ഷന്‍സ്, പ്രസോള്‍ കെമിക്കല്‍സ്, ഗ്ലാസ് വാള്‍ സിസ്റ്റംസ്, മണിപ്പാല്‍ പേയ്‌മെന്റ്‌സ്, ആര്‍സില്‍, എല്‍സിസി പ്രൊജക്ട്‌സ്, സ്റ്റീംഹൗസ് ഇന്ത്യ എന്നിവയാണ് മറ്റ് ഐപിഒകള്‍.

Advertising
Advertising

വീഗാലാൻഡ് ഡെവലപ്പേഴ്സ് 

വീഗാലാൻഡ് ഡെവലപ്പേഴ്സിൻ്റെ 210 കോടി ഐപിഒ സെപ്റ്റംബർ 10ന് ഓപ്പണ്‍ ആകും. സെപ്റ്റംബർ 15 വരെയാണ് അപേക്ഷിക്കാനാകുക. 130–140 ആണ് പ്രൈസ് ബാൻഡ്. 1.50 കോടി ഓഹരികളാണ് ഐപിഒയിൽ പുതുതായി പുറത്തിറക്കുന്നത്. സെപ്റ്റംബർ 18ന് ബിഎസ്ഇ, എൻഎൻഇ തുടങ്ങിയ ദേശീയ സ്റ്റോക് എക്‌സ്‌ചേഞ്ചുകളിൽ വീഗാലാൻഡ് ഡെവലപ്പേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്യും.

റെന്റോമോജോ

ഫർണിച്ചർ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയവ വാടകയ്ക്ക് നൽകുന്ന സബ്‌സ്‌ക്രിപ്ഷന്‍ ബേസ്ഡ് പ്ലാറ്റ്‌ഫോമാണ്. 1256 കോടി IPOയിൽ 150 കോടി ഫ്രഷ്  ഇഷ്യൂവും ബാക്കി ഏകദേശം 1106 കോടി ഓഫർ ഫോർ സെയിലുമാണ്.

കരംതാര എൻജിനീയറിങ്

പവർ ട്രാൻസ്മിഷൻ, റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകൾക്കാവശ്യമായ എൻജിനീയറിങ് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ്. 875 കോടി ഐപിഒയിൽ ₹675 കോടി ഫ്രഷ് ഇഷ്യൂവും 200 കോടി വരെ ഓഫർ ഫോർ സെയിലുമാണ്.

കനോഹർ ഇലക്ട്രിക്കൽസ്

പവർ ട്രാൻസ്മിഷൻ, വിതരണ മേഖലകൾക്കായി ട്രാൻസ്ഫോർമറുകളും അനുബന്ധ വൈദ്യുത ഉപകരണങ്ങളും നിർമിക്കുന്നു. ഐപിഒ വലുപ്പം 1,056 കോടി. വിലപരിധി 601–632. 

പ്രണവ് കൺസ്ട്രക്ഷൻസ്

നിർമാണ മേഖലയിലെ കമ്പനിയാണ്. ₹351.03 കോടിയുടെ IPOയിൽ ₹315.6 കോടി ഫ്രഷ് ഇഷ്യൂവും ₹35.43 കോടി ഓഫർ ഫോർ സെയിലുമാണ്. വിലപരിധി 118–124. 

പ്രസോൾ കെമിക്കൽസ്

അസിറ്റോൺ, ഫോസ്ഫറസ് എന്നിവ അടിസ്ഥാനമാക്കിയുള്ള സ്പെഷ്യാലിറ്റി കെമിക്കലുകൾ ഉൾപ്പെടെ 150ഓളം ഉൽപ്പന്നങ്ങൾ നിർമിക്കുന്നു. 500 കോടി IPOയിൽ ₹80 കോടി ഫ്രഷ് ഇഷ്യൂവും ₹420 കോടി വരെ ഓഫർ ഫോർ സെയിലുമാണ്. 

ഗ്ലാസ് വാൾ സിസ്റ്റംസ് ഇന്ത്യ

ഗ്ലാസ്, ഫസാഡ്/ബിൽഡിങ് എൻവലപ്പ് സൊല്യൂഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. 428 കോടിയോളം വരുന്ന ഐപിഒയ്ക്ക് ₹172–182 ആണ് വിലപരിധി. 

മണിപ്പാൽ പേയ്‌മെന്റ് ആൻഡ് ഐഡന്റിറ്റി സൊല്യൂഷൻസ്

പേയ്‌മെന്റ്, ഐഡന്റിറ്റി സൊല്യൂഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന മണിപ്പാൽ ഗ്രൂപ്പ് കമ്പനിയാണ്. 805 കോടിയുടെ IPOയിൽ 320 കോടി ഫ്രഷ് ഇഷ്യൂവും 485 കോടി വരെ ഓഫർ ഫോർ സെയിലുമാണ്. 

അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന മോശം വായ്പകളും പ്രശ്നബാധിത ആസ്തികളും ഏറ്റെടുത്ത് പരിഹരിക്കുന്ന കമ്പനിയാണ്. 733 കോടിയുടെ ഐപിഒ പൂർണമായും ഓഫർ ഫോർ സെയിലാണ്; അതിനാൽ ഐപിഒയിൽ നിന്ന് കമ്പനിയിലേക്ക് പുതിയ ഫണ്ട് എത്തില്ല.

എൽസിസി പ്രോജക്ട്സ്

ഇൻഫ്രാസ്ട്രക്ചർ/നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. 427 കോടിയുടെ ഐപിഒയാണ്. ഓഹരി വിലപരിധി ₹139–146. 

സ്റ്റീംഹൗസ് ഇന്ത്യ 

വ്യാവസായിക ആവശ്യങ്ങൾക്കുള്ള വാതകങ്ങൾ വിതരണം ചെയ്യുന്ന ഗുജറാത്ത് ആസ്ഥാനമായ കമ്പനിയാണ്. 414 കോടി ഐപിഒയില്‍ 353 കോടി ഫ്രഷ് ഇഷ്യൂവും 61 കോടി ഓഫർ ഫോർ സെയിലുമാണ്.  

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News