ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ പോർവിമാനങ്ങൾ; ഫ്രാൻസ്-ഇന്ത്യ കരാർ ഇന്ന് ഒപ്പിടും
63,000 കോടി രൂപയുടെ കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നൽകിയിരുന്നു
Update: 2025-04-28 01:37 GMT
ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ പോർവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പിടും. 63,000 കോടി രൂപയുടെ കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നൽകിയിരുന്നു.
26 റഫാൽ മറീൻ ജെറ്റുകൾ, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ,സ്പെയർ പാർട്സുകൾ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയെല്ലാം ഉൾപ്പെടുന്നതാണു കരാർ.
ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.37 മാസത്തിനുള്ളിൽ ആദ്യ റഫാൽ കൈമാറും.6 വർഷത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളും ലഭ്യമാക്കും.