Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മധുര: ഇന്ത്യയില്‍ നവ ഫാഷിസ്റ്റ് പ്രവണതകളെന്ന കരട്. കോൺഗ്രസുമായുള്ളത് ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാനുള്ള തെരഞ്ഞെടുപ്പ് സഖ്യം മാത്രമാണെന്ന് പ്രമേയത്തിൽ പറഞ്ഞു.
സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരാനുള്ള കേരള നിലപാടിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് തടയുകയാണ് ലക്ഷ്യമെന്നും സംവരണങ്ങൾ ഉൾപ്പെടെ പാലിക്കപ്പെടുമെന്നും മറുപടി പ്രസംഗത്തിൽ പ്രകാശ് കാരാട്ട് പറഞ്ഞു.
ആശാ സമരത്തിൽ കേരള സർക്കാരിന് എതിരെ സമ്മേളന പ്രതിനിധികൾ വിമർശനമുയർത്തി. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു സമരത്തെ ഇടതുസർക്കാർ ഇങ്ങനെയല്ല നേരിടേണ്ടതെന്ന് ആന്ധ്രയിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. സർക്കാരിനെ താറടിച്ചു കാണിക്കാനാണ് സമരം എന്ന് ടി.എൻ സീമ മറുപടി നൽകി. കേരള മോഡൽ രാജ്യത്തിലുടനീളം ഉയർത്തി കാട്ടണമെന്ന പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.