Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഹിന്ദു മഹാസഭ അംഗങ്ങൾ കസ്റ്റഡിയിൽ. മൂന്ന് പേരെ പള്ളിക്ക് സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പൂജ നടത്താനാണ് സംഘം ഡൽഹിയിൽ നിന്ന് എത്തിയത്.
നമസ്കരിക്കാമെങ്കിൽ എന്തുകൊണ്ട് പൂജ നടത്തി കൂടെന്ന് ഹിന്ദുമഹാസഭ അംഗങ്ങൾ ചോദിച്ചു. പൂജ നടത്താനെത്തിയ സനാതൻ സിങ്, വീർ സിങ് യാദവ്, അനിൽ സിങ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.