Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്‌തെന്ന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസ്.ഐ.ടി രൂപീകരിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. ഐജി, എം.എന്‍ അനുചേത്, ഡിസിപി സൗമ്യലത, എസ്,പി ജിതേന്ദ്രകുമാര്‍ ദായം എന്നിവരും സംഘത്തില്‍.
പത്തുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിരവധി സ്ത്രീകളെ കുഴിച്ചിടാന്‍ സഹായിച്ചെന്നായിരുന്നു ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടായിട്ടും എസ് ഐ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
മുതിര്‍ന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് എസ് ഐ ടി വേണമെന്ന് നിവേദനം നല്‍കിയിരുന്നു. വന്‍ രാഷ്ട്രീയ സ്വാധിനമുള്ള വ്യക്തികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്നാണ് പരാതി. പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയിരിക്കുന്നത്.