'സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം'; സ്കൂൾ പ്രിൻസിപ്പൽമാർക്ക് കത്തയച്ച് ഹരിയാന വിദ്യാഭ്യാസ ബോർഡ്

അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും

Update: 2025-07-20 12:15 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ചണ്ഡീഗഡ്: ഹരിയാനയിലെ സ്കൂളുകളിൽ രാവിലെ നടക്കുന്ന അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ഈശ്വര പ്രാർത്ഥനയോടൊപ്പം ചൊല്ലണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോർ‍ഡ്. ഈ തീരുമാനം വ്യക്തമാക്കി ഹരിയാന വിദ്യാഭ്യാസ ബോർഡ് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും കത്തയച്ചു.

ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ വായിക്കുന്നത് വിദ്യാർഥികളുടെ സമഗ്രമായ വികാസത്തിന് സഹായകമാകുമെന്ന് ബോർഡ് ചെയർമാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ പറഞ്ഞു. കൂടാതെ ഇത് വിദ്യാർഥികളുടെ ധാർമികവും മാനസികവുമായ വളർച്ചയെയും അച്ചടക്കം, ഉത്തരവാദിത്തം എന്നിവയെയും പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് വ്യക്തമാക്കി. അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും.

എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. പ്രിൻസിപ്പൽമാർക്ക് ശ്ലോകങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവ അസംബ്ലിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള മാർഗനിർദേശങ്ങളും ബോർഡ് നൽകിയിട്ടുണ്ട്. ഹരിയാനയ്ക്ക് മുമ്പ് ഉത്തരാഖണ്ഡിലെ സ്കൂളുകളിൽ ഭഗവദ്ഗീത പാരായണം നിർബന്ധമാക്കിയിട്ടുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News