അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

രാഹുലിനെതിരായ മാനനഷ്ടക്കേസ് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതി തള്ളി

Update: 2026-10-26 07:03 GMT

ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റവിമുക്തൻ. രാഹുലിനെതിരായ മാനനഷ്ടക്കേസ് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതി തള്ളി.അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ വിധി പ്രസ്താവിക്കുന്ന സമയത്ത് രാഹുൽ കോടതിയിൽ ഹാജരായിരുന്നു.രാഹുലിന്‍റെ പരാമര്‍ശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ആർ.എസ് ചീമയ്ക്കൊപ്പം അഭിഭാഷകരായ കാശി ശുക്ല, തരംനം ചീമ, പ്രസന്ന എസ്, ആകാശ് സിംഗ് എന്നിവരാണ് രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായത്.

Advertising
Advertising

പ്രാദേശിക ബിജെപി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റ് നാലിനാണ് രാഹുലിനെതിരെ ഹരജി ഫയൽ ചെയ്തത്. അമിത് ഷാക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു പരാതി. കേസിൽ 2024 ഫെബ്രുവരിന് 20ന് രാഹുലിന് കോടതി ജാമ്യം അനുവദിച്ചു.2018ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം. അമിത് ഷാ കൊലക്കേസ് പ്രതി എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

"ബിജെപി അധ്യക്ഷൻ ഒരു കൊലപാതകക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങൾ മറന്നുപോകുന്നു. അതാണ് യഥാർത്ഥ സത്യം. സത്യസന്ധതയെക്കുറിച്ചും മാന്യതയെക്കുറിച്ചും സംസാരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട ആളാണ്."

2014-ൽ പ്രത്യേക സിബിഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയ സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിനെ പരാമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ഈ പ്രസ്താവന.

2019-ൽ കർണാടകയിലെ കോലാർ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ, നിരവ് മോദി, ലളിത് മോദി തുടങ്ങിയ സാമ്പത്തിക കുറ്റവാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെടുത്തിക്കൊണ്ട് നടത്തിയ 'എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപ്പേരുള്ളത് എന്തുകൊണ്ടാണ്?' എന്ന പ്രസ്താവനയുടെ പേരിൽ 2023-ൽ ഗുജറാത്തിലെ കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവുശിക്ഷ  വിധിച്ചിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വയനാട്ടിൽ നിന്നുള്ള എംപിയായ രാഹുലിനെ പാര്‍ലമെന്‍റിൽ നിന്നും അയോഗ്യനാക്കിയിരുന്നു. എന്നാൽ പിന്നീട് സുപ്രിംകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News