തൃശൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു
തെക്കേപ്പുറത്ത് വളപ്പിൽ അബ്ദുൽ റഹിമാനാണ് മരിച്ചത്
Update: 2025-04-02 11:44 GMT
ദുബൈ: തൃശൂർ തിച്ചൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു. തെക്കേപ്പുറത്ത് വളപ്പിൽ അബ്ദുൽ റഹിമാനാണ് (82) മരിച്ചത്. അഡ്‌നോക്, കാൽടെക്‌സ് കമ്പനികളിൽ ദീർഘകാലം എഞ്ചിനീയറായിരുന്നു. മൃതദേഹം ദുബൈ മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: ഫരീദ. മക്കൾ: സമിർ റഹ്‌മാൻ, ഡോ.ഷഹാബ് റഹ്‌മാൻ, ഷെഹല റഹ്‌മാൻ. മരുമക്കൾ: ഫബിദ സഫർ റഹ്‌മാൻ,സഫിയ,റുമാൻ. സഹോദരങ്ങൾ: സുഹറ, ആയിഷ, പരേതരായ അബ്ദുൽ ഖാദർ (കെഎസ്ഇബി മുൻ ബോർഡ് മെമ്പർ), ആരിഫ, മുഹമ്മദ് ഷെരീഫ്.