വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം
Update: 2025-04-04 16:10 GMT
ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോൺ ഷാരിയാണ് പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ലക്ഷ്മി ലാൽ, ചെയർമാനായി വി.എസ്. ബിജുകുമാർ, ട്രഷറായി സുധീർ പൊയ്യാര എന്നിവരെ തെരഞ്ഞെടുത്തു. ഏഷ്യാന ഹോട്ടലിൽ വച്ചു നടന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.