കാതോലിക്കാ ദിനാഘോഷം ഏപ്രിൽ 6ന്

പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, സഭക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന എന്നിവ നടക്കും

Update: 2025-04-03 14:34 GMT
Editor : razinabdulazeez | By : Web Desk
Advertising

ദുബൈ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷം ഏപ്രിൽ 6 ഞായറാഴ്ച നടക്കും. രാവിലെ ഏഴിന് കാതോലിക്കാ പതാക ഉയർത്തും. തുടർന്ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, സഭക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന എന്നിവ നടക്കും. കാതോലിക്കാ ദിന സമ്മേളനത്തിൽ മുൻ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോൺ മുഖ്യാതിഥിയാകും.

തുടർന്ന് ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങൾ പങ്കെടുക്കുന്ന സഭയുടെ പാരമ്പര്യം വിളിച്ചോതുന്ന വർണ്ണശബളമായ റാലി. പരമ്പരാഗത നസ്രാണി വേഷമണിഞ്ഞ സ്ത്രീകളും കുട്ടികളും റാലിയിൽ അണി ചേരും. ബാന്റ് മേളം, നാടൻ കലാരൂപങ്ങളായ പരിചമുട്ട് കളി, മാർഗം കളി എന്നിവ റാലിയിൽ അരങ്ങേറും. തുടർന്ന് മധുരം വിതരണം ചെയ്യും.

ഇടവക വികാരി ഫാ.അജു ഏബ്രഹാം, സഹ വികാരി ഫാ. ജാക്‌സൺ എം. ജോൺ, ട്രസ്റ്റി ഏബ്രഹാം പി.എ., സെക്രട്ടറി പോൾ ജോർജ്, ജോയിന്റ്‌ ട്രസ്റ്റി സിജി വർഗീസ്, ജോയിന്റ് സെക്രട്ടറി മനോജ് തോമസ് എന്നിവർ നേതൃത്വം നൽകും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News