മലപ്പുറം സ്വദേശി അബൂദബിയിൽ മരിച്ചു

മുസഫ്ഫ അൽ-ബറഖ ഹോൽഡിങ്‌സ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു

Update: 2025-04-04 05:20 GMT
Advertising

അബൂദബി: മുസഫ്ഫ അൽ-ബറഖ ഹോൽഡിങ്‌സ് സ്റ്റാഫ് കോട്ടക്കൽ പറപ്പൂർ തെക്കെകുളമ്പ് സ്വദേശി ചോലക്കപ്പറമ്പൻ അബ്ദുൽ ലത്തീഫ് (53) അബുദാബി യിൽ വെച്ച് മരണപ്പെട്ടു. ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. വൈകുന്നേരം 3 മണിക്കാണ് മരിച്ചത്.

ഭാര്യ: ഉമ്മു ഹബീബ. മക്കൾ: ഫിറോസ് ബാബു, മുഹമ്മദ് ഫാദിൽ. സഹോദരങ്ങൾ: അബൂദബി വേങ്ങര മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സിപി അബ്ദുൽ മജീദ്, ഹാഷിം (അബൂദബി), അബ്ദു റഷീദ്. സഹോദരി: സൈനു.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ജോലി ചെയ്ത സ്ഥാപനത്തിന്റെ സഹകരണത്തോടുകൂടി പ്രവർത്തനങ്ങൾ നടത്തി വരുന്നതായി അബൂദബി വേങ്ങര മണ്ഡലം കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News