ജസീറ എയർവേയ്സ് ടെർമിനൽ തുറക്കുന്നുവെന്ന വാർത്തകൾ വ്യാജം; കുവൈത്ത് സിവിൽ ഏവിയേഷൻ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച് വൻതോതിൽ പ്രചരണം നടന്നിരുന്നു

Update: 2026-04-15 13:19 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ജസീറ എയർവേസ് ടെർമിനലിൽ വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ഡിജിസിഎ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച് വൻതോതിൽ പ്രചരണം നടന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ ഔദ്യോഗികമല്ലെന്നും ജസീറ ടെർമിനൽ തുറക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പ്രത്യേക അറിയിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertising
Advertising

വിമാനത്താവള ടെർമിനലുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതോ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതോ ആയ ഏതൊരു കാര്യവും കുവൈത്ത് സർക്കാരിന്റെ അംഗീകൃത പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ അറിയിക്കുകയുള്ളൂ. രാജ്യത്തെ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററും ഈ വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളും പൊതുജനങ്ങളും വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുൻപ് അവയുടെ കൃത്യത ഉറപ്പുവരുത്തണം. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും ഏവിയേഷൻ രംഗത്തെ പുതിയ അപ്ഡേറ്റുകൾക്കായി സർക്കാർ ചാനലുകളെ ആശ്രയിക്കണമെന്നും കുവൈത്ത് സിവിൽ ഏവിയേഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News