ഹജ്ജ് സീസൺ; സൗദി ട്രാൻസിറ്റ് വിസ സേവനം താത്കാലികമായി നിർത്തിവെച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടാൻ നിർദേശം

Update: 2026-04-15 15:10 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴിയുള്ള ട്രാൻസിറ്റ് വിസകൾക്കായി നൽകി വന്നിരുന്ന സഹായ സേവനങ്ങൾ ഇന്ത്യൻ എംബസി നിർത്തിവെച്ചു. സൗദി അറേബ്യയിൽ ഹജ്ജ് സീസൺ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എംബസി വഴി നേരത്തെ ലഭ്യമായിരുന്ന സൗദി ട്രാൻസിറ്റ് വിസ നടപടികൾ ഇനി മുതൽ ലഭ്യമാകില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകളൊന്നും എംബസി സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ വിസ നടപടികൾക്കും ഇമിഗ്രേഷൻ നിയമങ്ങൾക്കുമായി അതത് എയർലൈൻ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണം. യാത്ര നിശ്ചയിക്കുന്നതിന് മുമ്പ് തന്നെ നിലവിലെ വിസ നിബന്ധനകൾ ഉറപ്പുവരുത്തണമെന്ന് എംബസി നിർദേശിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. ഹജ്ജ് സീസണിലെ തിരക്കും സൗദിയിലെ കർശനമായ ഇമിഗ്രേഷൻ നയങ്ങളും കണക്കിലെടുത്താണ് തീരുമാനം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News