ഹോമീസിനെ കൂട്ടിക്കൊള്ളൂ, ഹിമാലയം കാണാം; ആൽപൈൻ ഔറ മൂന്നാം പതിപ്പിൽ

70,000 രൂപ വരെ ചെലവ് വരുന്ന ആൽപൈൻ ഔറയിൽ നിലവിൽ ഏർളി ബേർഡ് ഓഫറിൽ 66,666 രൂപയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കും.

Update: 2026-04-17 09:46 GMT
Editor : geethu | Byline : Web Desk

പർവതങ്ങളും ​ഗർത്തങ്ങളും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലം ഭൂമിയിൽ നിന്ന് നോക്കിയാൽ വെള്ളിനിറത്തിൽ തെളിഞ്ഞും മങ്ങിയും കാണാം. അതിനെ ചുറ്റിപ്പറ്റി നിരവധി നാടോടിക്കഥകളും കേൾക്കാം. എന്നാൽ ഭൂമിയിലുമുണ്ട് ചന്ദ്രോപരിതലം പോലെ തന്നെ തോന്നിക്കുന്ന ഒരിടം, അതും ഇന്ത്യയിൽ. കാർ​ഗിലിൽ ലേയിൽ നിന്ന് 135 കിലോമീറ്റർ ദൂരെ എൻഎച്ച് 1 ഹൈവേയോട് ചേർന്ന് ഒരിടം. പേര് ലമയൂരു (Lamayuru). കശ്മീർ അതിർത്തിയിലെ അതിമനോഹരമായ ബുദ്ധിസ്റ്റ് ​ഗ്രാമം. ഐതീഹങ്ങളും നാടോടിക്കഥകളും കൊണ്ട് കെട്ടിപ്പടുത്ത ഒരു ​ഗ്രാമം.

ലഡാക്കിലെ മഞ്ഞുമരുഭൂമിയിൽ കാണാൻ കാഴ്ചകൾ വേറെയുമുണ്ട്. ഹിമാലയൻ മലനിരകൾ കൊത്തിയുണ്ടാക്കിയ നുബ്ര താഴ്‌വര. ഒരേ സമയം സാഹസികതയും ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന യാത്രകൾ. കഴിഞ്ഞില്ല, പല രാജവംശങ്ങൾ ചരിത്രമെഴുതിയ രാജ്യത്തിന്റെ തലസ്ഥാനവും കറങ്ങി, വേനൽ ചൂടിന് തണുപ്പ് പകരാൻ ഹിമാലയൻ താഴ്‌വരകളിലേക്ക് മക്കൾക്ക് ഒരു യാത്ര ഒരുക്കിയാലോ? മീഡിയവൺ ഡെസ്റ്റിനേഷൻസ് ഒരുക്കുന്ന ആൽപൈൻ ഔറയുടെ മൂന്നാം പതിപ്പ് ആരംഭിച്ചിട്ടുണ്ട്.

Advertising
Advertising




 


വടക്കേ ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയുക മാത്രമല്ല, പുതിയ സൗഹൃദങ്ങളുണ്ടാക്കാനുള്ള അവസരം കൂടിയുണ്ട്. കശ്മീർ, കാർ​ഗിൽ, ലമയൂരു, ലേ, കാർദുങ് ലാ, നുബ്ര താഴ്‌വര തുടങ്ങിയ ഇടങ്ങൾ കണ്ട് മടങ്ങാം.

ഹിമാലയൻ താഴ്‌വരകളിലൂടെ രാജ്യാതിർത്തിയിലൂടെയുള്ള യാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ വിദ​ഗ്ധ ​ഗൈഡുമാരും കൂടെയുണ്ടാകും.

ജൂലൈ 10 മുതൽ 24 വരെ രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ആൽപൈൻ ഔറയിൽ 13 മുതൽ 19 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. 70,000 രൂപ വരെ ചെലവ് വരുന്ന ആൽപൈൻ ഔറയിൽ നിലവിൽ ഏർളി ബേർഡ് ഓഫറിൽ 66,666 രൂപയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഇപ്പോൾ തന്നെ 7591900633 എന്ന നമ്പറിൽ വിളിക്കുകയോ mediaonedestinations.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യൂ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News