ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാരെ വെടിവച്ച് കൊലപ്പെടുത്തി

വൈശാഖി ആഘോഷത്തിൻ്റെ ഭാഗമായി ഒത്തുകൂടിയ ശേഷം ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു

Update: 2026-04-19 12:49 GMT

റോം: ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാരെ വെടിവച്ച് കൊലപ്പെടുത്തി. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോയിലാണ് സംഭവം. രജീന്ദര്‍ സിങ് (48), ഗുര്‍മീത് സിങ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈശാഖി ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം മാതാ സാഹിബ് കൗര്‍ ജി ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവര്‍ക്കും നേരെ നിരവധി തവണ വെടിയുതിര്‍ത്ത ശേഷം അക്രമി കാറില്‍ രക്ഷപ്പെട്ടു. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനമല്ല ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കൊലയാളി ഒരു ഇന്ത്യന്‍ വംശജനാണെന്നും ഇയാള്‍ സ്ഥിരമായി ഗുരുദ്വാരയില്‍ എത്താറുള്ള വ്യക്തിയാണെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. ആക്രമണത്തിനിടെ മറ്റൊരാള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News