നേപ്പാൾ ആഭ്യന്തരമന്ത്രി സുദാൻ ഗുരുങ് രാജിവെച്ചു; ഒരു മാസത്തിനിടെ പടിയിറങ്ങുന്ന രണ്ടാമത്തെ മന്ത്രി

അനധികൃത സ്വത്ത് സമ്പാദനം, സംശയകരമായ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് രാജി

Update: 2026-04-22 16:39 GMT

കാഠ്മണ്ഡു: ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിനിടെ രണ്ടാമത്തെ മന്ത്രിയും രാജിവെച്ചു. ആഭ്യന്തരമന്ത്രി സുദാൻ ഗുരുങ് ആണ് ഇന്ന് രാജിവെച്ചത്. അനധികൃത സ്വത്ത് സമ്പാദനം, സംശയകരമായ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് രാജി. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായ വ്യക്തികളുമായുള്ള ബന്ധത്തിലൂടെ സംശയാസ്പദമായ ബിസിനസ് ഇടപാടുകളിൽ ഗുരുങ്ങിന് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

സുതാര്യമായ അന്വേഷണത്തിന് വഴിയൊരുക്കാനാണ് ഈ തീരുമാനമെന്ന് സുദാൻ ഗുരുങ് പറഞ്ഞു. ''എനിക്ക് സ്ഥാനത്തേക്കാൾ വലുത് ധാർമികതയാണ്. പൊതുജന വിശ്വാസത്തേക്കാൾ വലിയ മറ്റൊരു അധികാരവുമില്ല. പൊതുജീവിതം ശുദ്ധമായിരിക്കണം, നേതൃത്വം ഉത്തരവാദിത്തമുള്ളതാകണം''- ഗുരുങ് കുറിച്ചു.

Advertising
Advertising

സെപ്തംബറിലെ യുവജന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കിനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിലൂടെയാണ് ഗുരുങ് ശ്രദ്ധാകേന്ദ്രമായത്. പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ വ്യവസായി ദീപക് ഭട്ടുമായുള്ള സാമ്പത്തിക ബന്ധമാണ് ഗുരുങ്ങിന് ഇപ്പോൾ തിരിച്ചടിയായത്. പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ പ്രസ് അഡൈ്വസർ ദീപ ദഹൽ രാജി സ്വീകരിച്ച വിവരം സ്ഥിരീകരിച്ചു. പുതിയ മന്ത്രിയെ നിയമിക്കുന്നത് വരെ ആഭ്യന്തര വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി ബാലേന്ദ്ര ഷാ വഹിക്കും.

അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയാണ് ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയായത്. ഈ മാസം ആദ്യം തൊഴിൽ മന്ത്രി ദീപക് കുമാർ ഷായെയും പ്രധാനമന്ത്രി പുറത്താക്കിയിരുന്നു. സ്വന്തം ഭാര്യയെ ഹെൽത്ത് ഇൻഷുറൻസ് ബോർഡ് അംഗമായി നിയമിക്കാൻ പദവി ദുരുപയോഗം ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. അഴിമതി തുടച്ചുനീക്കുമെന്നും സുതാര്യമായ ഭരണം കാഴ്ചവെക്കുമെന്നുമുള്ള 100 ഇന പരിഷ്‌കരണ അജണ്ടയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഷാ സർക്കാരിന് ഇരട്ട പ്രഹരമേറ്റിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News