പെരുന്നാൾ ദിനത്തിലും കുരുതിക്കളമായി ഗസ്സ; കുഞ്ഞുങ്ങളെയെടക്കം കൊന്നൊടുക്കി ഇസ്രായേൽ

അതേസമയം, ഈജിപ്തിന്‍റെ വെടിനിർത്തൽ നിർദേശത്തിന് ഇസ്രായേൽ ബദൽ സമർപ്പിച്ചു

Update: 2025-03-31 02:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെൽ അവിവ്: പെരുന്നാൾ ദിനത്തിലും ഗസ്സയിൽ കുഞ്ഞുങ്ങളെയെടക്കം കൊന്നൊടുക്കി ഇസ്രായേൽ. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ കാണാതായ 14 റെഡ് ക്രോസ് സിവിൽ ഡിഫൻസ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നടപടി കൊടുംക്രൂരമെന്ന് ഹമാസും മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെട്ടു. അതേസമയം, ഈജിപ്തിന്‍റെ വെടിനിർത്തൽ നിർദേശത്തിന് ഇസ്രായേൽ ബദൽ സമർപ്പിച്ചു .

ഗസ്സയിൽ ഇസ്രായേലിന്‍റെ ക്രൂരത തുടരുകയാണ്. തെക്കൻ ഗസ്സയിലെ റഫയ്ക്ക് സമീപം കരയാക്രമണം രൂക്ഷമാണ്. ഇസ്രായേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കുട്ടികളും സ്ത്രീകളുമടക്കം 22 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ കാണാതായ 14 റെഡ് ക്രോസ്, സിവിൽ ഡിഫൻസ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാലാഴ്ചയിലേറെയായി ഗസ്സയിൽ സന്പൂർണ ഉപരോധമാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്രായേൽ തടഞ്ഞിരിക്കുന്നതിനാൽ ഗസയിലെ ഈദുൽ ഫിത്‌ർ പട്ടിണിയുടെ നടുവിലായി. കനത്ത ബോംബിങ് തുടരുന്നതിനാൽ ജീവകാരുണ്യപ്രവർത്തകർക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ഇസ്രായേലിൽ നെതന്യാഹുവിനെതിരായ പ്രതിഷേധവും ശക്തമായി തുടരുകയാണ്.

തെൽ അവീവിൽ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. അതേസമയം, മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും കഴിഞ്ഞയാഴ്ച മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചതായി ഹമാസ് പ്രസ്താവിച്ചു. 50 ദിവസത്തെ വെടിനിർത്തലിന് ഹമാസ് അഞ്ച് ബന്ദികളെ മോചിപ്പിക്കണം എന്നാണ് കരാർ. എന്നാൽ, യുഎസ് പിന്തുണയോടെ ബദൽ പദ്ധതിയുമായി ഇസ്രയേൽ രംഗത്തെത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News