ഗസ്സ; കെയ്റോ ചര്‍ച്ച മൂന്നാം ദിവസത്തിലേക്ക്, കരാർ യാഥാർഥ്യമായാൽ ആക്രമണം പുനരാരംഭിക്കില്ലെന്ന ഉറപ്പുമായി ട്രംപ്

കെയ്റോ ചർച്ചയിൽ യുഎസ്​പ്രതിധികളും ഇന്ന്​ പങ്ക്​ചേരും

Update: 2025-10-08 01:31 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഗസ്സയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിക്കില്ലെന്ന ഉറപ്പുമായി യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​. ശാശ്വതവെടിനിർത്തൽ ഉൾപ്പെടെ ഹമാസ് ആറിന ഉപാധികൾ സമർപ്പിച്ചു. കെയ്റോ ചർച്ചയിൽ യുഎസ്​പ്രതിധികളും ഇന്ന്​ പങ്ക്​ചേരും.

പശ്​ചിമേഷ്യയിൽ സമാധാനം പുലരാൻ വഴിയൊരുക്കുന്ന കരാർ ഉടൻ യാഥാർഥ്യമാകുമെന്ന്​ ട്രംപ്​ പ്രത്യാശ പ്രകടിപ്പിച്ചു. കരാർ യാഥാർഥ്യമായാൽ, ആക്രമണം പുനരാരംഭിക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്നും ട്രംപ്​ ഉറപ്പു നൽകി. കരാർ സ്വീകരിക്കാൻ ഹമാസിനെയും ഇസ്രായേലിനെയും സാധ്യമായ എല്ലാ നിലക്കും പ്രേരിപ്പിക്കുമെന്നും യുഎസ്​പ്രസിഡന്‍റ് പറഞ്ഞു.

Advertising
Advertising

കെയ്റോ ചർച്ചയിൽ ശാശ്വത വെടിനിർത്തൽ ഉൾപ്പെടെ ആറിന ഉപാധികൾ ഹമാസ്​ മുന്നോട്ടുവെച്ചതായ റിപ്പോർട്ടുകൾക്കിടെയാണ്​ ട്രംപിന്‍റെ പ്രതികരണം. സമ്പൂർണ വെടിനിർത്തൽ, ഗസ്സയിൽ നിന്നുള്ള സേനാ പിൻമാറ്റം, നിയന്ത്രണം കൂടാതെയുള്ള സഹായവിതരണം, പുറന്തള്ളപ്പെട്ടവരുടെ മടക്കം, ഗസ്സയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റ കരാർ എന്നിവയാണ്​ ഹമാസ്​ സമർപ്പിച്ച ആറിന ഉപാധികൾ. എന്നാൽ കെയ്റോ ചർച്ചയെ കുറിച്ച്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഒന്നുംപ്രതികരിച്ചില്ല. യുദ്ധലക്ഷ്യങ്ങൾ മുഴുവൻ ഉറപ്പാക്കാൻ നടപടി തുടരുമെന്നും വരാനിരിക്കുന്നത്​ നിർണായക ദിനങ്ങൾ ആയിരിക്കുമെന്നും നെതന്യാഹു പറഞു.

യുഎസ്​ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്കോഫ്​, വൈറ്റ്​ഹൗസ്​ പ്രതിനിധി ജറെദ്​ കുഷ്​നർ എന്നിവരും ഇന്ന്​ കെയ്റോ ചർച്ചകളിൽ പങ്കുചേരും.ഈ ആഴ്ചക്കകം ഇരുപക്ഷത്തെയും കരാറിൽ ഒപ്പുവെപ്പിച്ചു മാത്രം മടങ്ങിയാൽ മതിയെന്നാണ്​ ട്രംപ്​ ഇവർക്ക്​ നൽകിയ നിർദേശമെന്ന്​ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ​ചെയ്തു.ഖത്തർ പ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ബിൻ ജാസിം ആൽഥാനിയും ഇന്ന്​ കെയ്റോ ചർച്ചകളിൽ ഭാഗഭാക്കാകും.

കെയ്റോ ചർച്ചക്കിടയിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്​. തെക്കൻ ഗസ്സയിൽ ഹമാസ്​ നടത്തിയപ്രത്യക്രമണത്തിൽ രണ്ട്​ ഇസ്രയേൽ സൈനികർക്ക്​ ഗുരുതര പരക്കേറ്റു. ഗസ്സയിലെ കൂട്ടക്കൊല തടയുന്നതിൽ ലോകരാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ഗസ്സയിലെ വത്തിക്കാന്‍റെ ഉന്നത നയതന്ത്രജ്ഞൻ കർദിനാൾ പിയട്രോ പരോളിൻ കുറ്റപ്പെടുത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News