ഗസ്സയിലേക്ക് വീണ്ടും ഫ്ലോട്ടില; ഒമ്പത് കപ്പലുകൾ ഇന്റർസെപ്ഷൻ സോണിൽ പ്രവേശിച്ചു

ഗസ്സയിലേക്ക് സഹായമെത്തിക്കാനായി ശ്രമിച്ച 40 കപ്പലുകളടങ്ങിയ സുമൂദ് ഫ്ലോട്ടില ഇസ്രായേൽ തടഞ്ഞിരുന്നു

Update: 2025-10-08 02:50 GMT

ഗസ്സ: ഇസ്രായേൽ ഉപരോധത്തിൽ ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ട ഗസ്സയിലെ ജനങ്ങൾക്ക് സഹാവുമായി വീണ്ടും ഫ്ലോട്ടില. കപ്പലുകൾ ഗസ്സയുടെ 140 നോട്ടിക്കൽ മൈൽ അകലെ എത്തിയതായും ഇസ്രായേലിന്റെ ഇന്റർസെപ്ഷൻ സോണിൽ പ്രവേശിച്ചതായും ഗസ്സ ഉപരോധം ലംഘിക്കാനുള്ള അന്താരാഷ്ട്ര കമ്മിറ്റി എക്‌സിൽ അറിയിച്ചു.

Full View

ഫ്രീഡം ഫ്ലോട്ടില കൊയലിഷന്റെ ഭാഗമായ ഒമ്പത് കപ്പലുകളിലായി 100 ആളുകളാണുള്ളത്. 2008ൽ സ്ഥാപിതമായ ഫ്രീഡം ഫ്ലോട്ടില കൊയലിഷൻ ഗസ്സയിലെ ഇസ്രായേൽ ഉപരോധത്തിന്റെ ഭീകരത ലോകത്തിന് മുന്നിലെത്തിക്കാനും സഹായമെത്തിക്കാനുമായി ഡസൻ കണക്കിന് ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.

ഗസ്സയിലേക്ക് സഹായമെത്തിക്കാനായി ശ്രമിച്ച 40 കപ്പലുകളടങ്ങിയ സുമൂദ് ഫ്ലോട്ടില ഇസ്രായേൽ തടഞ്ഞിരുന്നു. ഗ്രെറ്റ തുംബർഗ് അടക്കമുള്ള 450 ആക്ടിവിസ്റ്റുകളുടെ ഇസ്രായേൽ നേവി കസ്റ്റഡിയിലെടുത്ത് നാടുകടത്തുകയായിരുന്നു. ഇസ്രായേൽ കസ്റ്റഡിയിൽ വലിയ പീഡനമാണ് തങ്ങൾക്ക് നേരിടേണ്ടി വന്നതെന്ന് ഇവർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News