ഗസ്സയിൽ പട്ടിണിമരണം രൂക്ഷം; 24 മണിക്കൂറിനിടെ ഭക്ഷണം കിട്ടാതെ മരിച്ചത് 9 പേര്‍

ആക്രമണം നിർത്തി സഹായം ലഭ്യമാക്കാൻ വൈകരുതെന്ന്​ യൂറോപ്യൻ യൂനിയൻ നിര്‍ദേശിച്ചു

Update: 2025-07-26 02:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെൽ അവിവ്: ഗസ്സയിൽ തുടരുന്ന പട്ടിണിക്കൊലയുടെ നടുക്കത്തിൽ ലോകം. സ്ഥിതി ഭയാനകമെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ ചൂണ്ടിക്കാട്ടി. ആക്രമണം നിർത്തി സഹായം ലഭ്യമാക്കാൻ വൈകരുതെന്ന്​ യൂറോപ്യൻ യൂനിയൻ നിര്‍ദേശിച്ചു.

സമ്പൂർണ ഉപരോധത്തെ തുടർന്ന്​ ഗസ്സയിൽ പട്ടിണിമരണം വ്യാപകമാകുന്ന സാഹചര്യത്തിൽ യുദ്ധം നിർത്തണമെന്ന മുറവിളി ശക്​തമായി. പുതുതായി 9 ​പേ​ർ കൂ​ടി പ​ട്ടി​ണി കാ​ര​ണം മ​രി​ച്ച​തോ​ടെ ആ​കെ പ​ട്ടി​ണി മ​ര​ണം 122 ആ​യി. പ​ട്ടി​ണി കി​ട​ന്ന് അവശരായ ഫ​ല​സ്തീ​നി കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കു​വെ​ച്ചു. ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ വി​ശ​പ്പ് സ​ഹി​ക്കാ​തെ​യു​ള്ള ക​ര​ച്ചി​ൽ അസഹനീയമെന്ന്​ മാധ്യമ പ്രവർത്തകർ റിപ്പോർട്ട്​ ചെയ്തു. ഭക്ഷണം കാത്തുനിന്ന 16 പേരെ ഇന്നലെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നു.

അതിനിടെ, ഗസ്സയിലേക്ക്​ വേണ്ടി റഫ അതിർത്തിയിൽ ട്രക്കുകളിൽ എത്തിച്ച ഭക്ഷ്യധാന്യങ്ങൾ ഇസ്രായേൽ സേന നശിപ്പിക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു. ഫലസ്തീനികളെ പട്ടിണിക്കിട്ട്​ കൊല്ലാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമായാണ്​ നടപടിയെന്ന്​ ആംനസ്റ്റി ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. സഥിതി ഭയാനകമാണെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ പ്രതികരിച്ചു. എല്ലാവരുമായും ഏറ്റുമുട്ടുകയാണ്​ ഹമാസെന്നും ഇസ്രായേലിന്‍റെ പ്രതികരണം എന്താണെന്ന്​ കാത്തിരിക്കുന്നതായും ട്രംപ്​ പറഞു.

ഉടൻ ആക്രമണം നിർത്തി ഗസ്സയിലേക്ക്​ സഹായം ലഭ്യമാക്കണമെന്ന്​ ​​ഫ്രാൻസ്​, ബ്രിട്ടൻ, ജർമനി രാജ്യങ്ങൾ സംയുക്​തമായി ആവശ്യപ്പെട്ടു. വിശപ്പ്​ ആയുധമാക്കുന്ന സ്​ഥിതി ആപത്കരമാണെന്ന്​ ഇയു പ്രതികരിച്ചു. ദോഹ വെടിനിർത്തൽ ചർച്ച റദ്ദാക്കി സംഘങ്ങളെ മടക്കി വിളിച്ച അമേരിക്കയുടെയും ഇസ്രായേലിന്‍റെയും നടപടിക്കെതിരെയും വിമർശനം ഉയർന്നു. ഹമാസിന്‍റെ നിഷേധാത്​മക നിലപാടാണ്​ നടപടിക്ക്​ പിന്നിലെന്നാണ്​ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കുറ്റപ്പെടുത്തൽ. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന്​ ഹമാസ്​ പ്രതികരിച്ചു. ചർച്ച പൂർണമായും പരാജയപ്പെട്ടുവെന്ന മാധ്യമ വാർത്തകൾ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും തള്ളി. ബന്ദിമോചനത്തിന്​ തുരങ്കം വെച്ച നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം ശക്​തമായി. യെമനിലെ ഹൂതികൾ ഇസ്രായേലിന്​ നേർക്ക്​ വീണ്ടും മിസൈൽ അയച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News