വാങ്കഡെയിൽ നിറഞ്ഞാടി മുംബൈ; കൊൽക്കത്തയെ എട്ട് വിക്കറ്റിന് തകർത്തു

മുംബൈയുടെ സീസണിലെ ആദ്യ വിജയമാണിത്

Update: 2025-03-31 17:22 GMT
Advertising

മുംബൈ: ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഹോം ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചു. സ്കോർ കൊൽക്കത്ത - 116(16.2), മുംബൈ- 121‌/2(12.5). മുംബൈക്കായി അശ്വനി കുമാർ നാലും ​ദീപക് ചഹാർ രണ്ടും വിക്കറ്റ് വീഴ്ത്തി. അങ്ക്ക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ(26 റൺസ്). മറുപടി ബാറ്റിങ്ങിൽ മുംബൈക്കായി റയാൻ റിക്കെൽട്ടൺ (62) നേടി പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് 9 പന്തിൽ 27 റൺസ് നേടി.

ഇതോടെ മൂന്ന് മത്സരങ്ങളിൽ ഒരു വിജയവുമായി മുംബൈ പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. അതേ പോയിൻ്റുള്ള കൊൽക്കത്ത ടേബിളിൽ അവസാന സ്ഥാനത്താണ്. രണ്ട് വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെം​ഗളൂരുവാണ് ടേബിളിൽ ഒന്നാമത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News