ഡൊറിവല്‍ ഔട്ട്‌ ; പരിശീലകനെ പുറത്താക്കി ബ്രസീല്‍

16 മത്സരങ്ങളിൽ ബ്രസീലിന്റെ പരിശീലക വേഷമണിഞ്ഞ ഡൊറിവലിന് ഏഴ് മത്സരങ്ങളിലാണ് കാനറികളെ വിജയത്തിലേക്ക് നയിക്കാനായത്

Update: 2025-03-29 03:49 GMT
Advertising

ദേശീയ ടീം പരിശീലകൻ ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍‌. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ദയനീയ പ്രകടനങ്ങളെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം കാനറികള്‍ ചിരവൈരികളായ അർജന്റീനയോട് 4-1 ന് നാണംകെട്ടിരുന്നു. 

16 മത്സരങ്ങളിൽ ബ്രസീലിന്റെ പരിശീലക വേഷമണിഞ്ഞ ഡൊറിവലിന് ഏഴ് മത്സരങ്ങളിലാണ് ടീമിനെ വിജയത്തിലേക്ക് നയിക്കാനായത്. ഏഴ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ രണ്ടെണ്ണത്തിൽ തോൽവി വഴങ്ങി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡൊറിവല്‍ പരിശീലകച്ചുമതലയേറ്റെടുക്കുന്നത്. 

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനാണ് സമീപകാലത്തായി ബ്രസീലിന്‍റേത്. ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ യോഗ്യതാ മത്സരം തോറ്റു. യോഗ്യതാ റൗണ്ടിൽ ആദ്യമായി നാല് ഗോൾ വഴങ്ങി. കഴിഞ്ഞ കോപ്പ അമേരിക്കിൽ യുറുഗ്വെയോട് തോറ്റ് പുറത്താവുമ്പോഴും ഡൊറിവൽ തന്നെയായിരുന്നു പരിശീലകൻ. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയുമായി  കോൺഫഡറേഷൻ ചർച്ചകളാരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News