12 വൈഡ്, അവസാനിക്കാതെ ഓവർ; നാണക്കേടിന്റെ റെക്കോർഡിൽ ഓസീസ് താരം- വീഡിയോ

ലോക ലെജൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസ്-പാകിസ്താൻ മത്സരത്തിലാണ് മോശം ഓവർ പിറന്നത്.

Update: 2025-07-31 11:39 GMT
Editor : Sharafudheen TK | By : Sports Desk
Advertising

 'എങ്ങനെയെങ്കിലും ആ ഓവർ ഒന്നു എറിഞ്ഞുതീർക്കാമോ'... ക്ഷമ നഷ്ടപ്പെട്ട് ഒരുവേള ആസ്‌ത്രേലിയൻ നായകൻ ബ്രെട്ട് ലീ പോലും ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. ലോക ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയ-പാകിസ്താൻ മത്സരത്തിലാണ് തുടരെ വൈഡുകളുമായി വിചിത്ര ഓവർ പിറന്നത്. ഓസീസ് ഓൾറൗണ്ടർ ജോൺ ഹാസ്റ്റിങാണ് ലെജൻസ് ക്രിക്കറ്റിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയത്.

 എട്ടാം ഓവർ എറിയാനായി ഓസീസ് ബോളർ എത്തുമ്പോൾ പാക് ടീമിന് ജയിക്കാൻ വേണ്ടത് 20 റൺസായിരുന്നു. എന്നാൽ ആ ഓവറിൽ ജോൺ ഹാസ്റ്റിങ്‌സ് എറിഞ്ഞത് 18 പന്തുകൾ. ഇതോടെ അഞ്ചാം ബോളിൽ തന്നെ പാക് ടീം വിജയ റൺ മറികടന്നു. അഞ്ച് ലീഗൽ ഡെലിവറിക്ക് മുൻപ് മാത്രം 12 വൈഡും ഒരു നോബോളുമാണ് 39 കാരൻ എറിഞ്ഞത്. ഒരോവറിൽ കൂടുതൽ പന്തെറിയുന്ന ബോളർ എന്ന മോശം റെക്കോർഡും ഇതോടെ താരത്തിന്റെ പേരിലായി.

അഞ്ച് വൈഡുകളോടെയാണ് ജോൺ ഹാസ്റ്റിങ്സ് ഓവർ ആരംഭിച്ചത്. ആറാംപന്തിൽ പാക് ഓപ്പണർ സിംഗിൾ നേടി. ഏഴാം പന്തിൽ ഫോറടിച്ചു. എന്നാൽ പിന്നീടും തുടരെ വൈഡുകളുടെ ഘോഷയാത്ര. 'അവൻ എന്താണ് ചെയ്യുന്നതെന്ന് അവൻ മറന്നുപോയതായി തോന്നുന്നു'. ഓവർ നീണ്ടതോടെ കമന്ററി ബോക്‌സിൽ നിന്നുള്ള പ്രതികരണം ഇങ്ങനെയായിരുന്നു. എന്തായാലും അഞ്ചാം പന്തിൽ പാക് ടീം വിജയിച്ചതോടെ ഓസീസ് താരം വീണ്ടും പന്തെറിയാതെ രക്ഷപ്പെടുകയായിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News