അതിദരിദ്രമുക്ത കേരളം,അതോ അഗതി മുക്ത കേരളമോ? അതിദരിദ്രരെ കണ്ടെത്തിയ പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും

ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സർവേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ 2021 ജൂലൈ മുതൽ തുടർന്നുവന്ന ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യമുക്തമാക്കി എന്നാണ് സർക്കാരിന്റെ അവകാശവാദം. അങ്ങിനെ 'ദാരിദ്ര്യ നിർമ്മാർജ്ജനം', 'പട്ടിണിയില്ലാതാക്കൽ' എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും എന്നും സർക്കാർ അവകാശപ്പെടുമ്പോൾ ഒരു പാട് ചോദ്യങ്ങൾ ഉയർന്നുവരുന്നു -സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും കേരള സർക്കാരിന് നൽകിയ തുറന്ന കത്തിന്റെ പൂർണരൂപം വായിക്കാം

Update: 2025-10-31 06:21 GMT

കേരള പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തെ ഇന്ത്യയിലെ ആദ്യ അതിദരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുയാണല്ലോ.ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സർവേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ 2021 ജൂലൈ മുതൽ തുടർന്നുവന്ന ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യമുക്തമാക്കി എന്നാണ് സർക്കാരിന്റെ അവകാശവാദം. അങ്ങിനെ 'ദാരിദ്ര്യ നിർമ്മാർജ്ജനം', 'പട്ടിണിയില്ലാതാക്കൽ' എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും എന്നും സർക്കാർ അവകാശപ്പെടുമ്പോൾ ഒരു പാട് ചോദ്യങ്ങൾ ഉയർന്നുവരുന്നു.

Advertising
Advertising

1 സംസ്ഥാനത്തെ അതി ദരിദ്രരെ നിർണ്ണയിക്കാൻ ഏതൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്? ഏത് ആധികാരിക സമിതിയാണ് അതിനായി സർവ്വേ നടത്തിയത് ആധാരമായി ഉപയോഗിച്ച ഡേറ്റയുടെ ആധികാരികതയും അതിനായി ആധാരമാക്കുന്ന പഠന റിപ്പോർട്ടും ഏതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

2 2013 ലെ ദേശീയ ഭക്ഷ്യ സുരക്ഷാനിയമം അനുസരിച്ച് കേരളത്തിൽ നടപ്പാക്കുന്ന പൊതു വിതരണ സമ്പ്രദായത്തിൽ നാല് വിഭാഗങ്ങൾ ഉണ്ടല്ലോ? അതിൽ ഏറ്റവും ദരിദ്രർ എന്ന വിഭാഗത്തിൽ മഞ്ഞക്കാർഡ് ഉള്ള അന്ത്യോദയ അന്ന യോജനയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർ 5.92 ലക്ഷം കുടുംബങ്ങളാണ് സാമ്പത്തിക റിവ്യൂ 2024).അവർക്ക് സംസ്ഥാന സർക്കാർ 2023 മുതൽ സൗജന്യമായി അരിയും ഗോതമ്പും കൊടുക്കുന്നുണ്ടല്ലോ? കേന്ദ്രം അരിക്ക് കിലോയ്ക്ക് 3 രൂപയും ഗോതമ്പിന് 2 രൂപയും വിലക്ക് ഇത് ലഭ്യമാക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ കേരളത്തിൽ 64006 അതിദരിദ്രരെ ഉള്ളൂ എന്ന് പറയുന്നത്? ഈ പറഞ്ഞവരും അതി ദരിദ്ര വിഭാഗത്തിൽ നിന്ന് കരകയറിയത് കൊണ്ടാണോ ഇപ്പൊൾ കേരളം അതി ദാരിദ്ര്യ മുക്തമായി എന്ന് പ്രഖ്യാപിക്കുന്നത്? അങ്ങനെ വരുമ്പോൾ മഞ്ഞ കാർഡിലുള്ള AAY വിഭാഗം ഇനി ഉണ്ടാവില്ല; അതിൻറെ കേന്ദ്രസഹായം അവസാനിക്കുകയും ചെയ്യില്ലേ ?

3 കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയ കുറിപ്പ് പ്രകാരം ഒരു വരുമാനവും ഇല്ലാത്തവർ, രണ്ടു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർ,റേഷൻ കിട്ടിയാലും പാകം

ചെയ്യാൻ കഴിയാത്തവർ, ആരോഗ്യ സ്ഥിതി മോശ മായവർ തുടങ്ങിയവരാണ് അതിദരിദ്രർ.അവർ അഗതികൾ എന്ന ഗണത്തിൽ വരുന്നവരല്ലേ. അവരെയാണോ സർക്കാർ അതിദരിദ്രർ എന്ന് വിളിക്കുന്നത്.?

2002 ൽ അന്നത്തെ കേരള സർക്കാർ തുടങ്ങിയ ആശ്രയ പദ്ധതിയല്ലേ അഗതി കുടുംബങ്ങളെ കണ്ടെത്തി അവർക്ക് സഹായം നൽകി വന്നത്? അതിന് 2007 ൽ പ്രധാനമന്ത്രിയുടെ അവാർഡും കിട്ടിയിരുന്നല്ലോ? അത് തുടങ്ങുമ്പോൾ എത്ര കുടുംബങ്ങൾ ഉണ്ടായിരുന്നു? ഇപ്പോൾ എത്രയുണ്ട്? അത് പിന്നീട് അതി ദാരിദ്ര്യ

നിർമാർജന പരിപാടിയായി മാറ്റിയല്ലോ? അതിൻറെ പരിഷ്കരിച്ച പതിപ്പാണോ ഇത്? ഇന്ദിര ആവാസ് യോജന പോലുള്ള പദ്ധതികളെ കൂട്ടിച്ചേർത്താണല്ലോ ആശ്രയയും ഇതും നടപ്പാക്കിയിരു ന്നത്? ഇപ്പോഴത്തെ അതി ദാരിദ്ര്യ മുക്തം ഇതിൻറെ തുടർച്ചയാണോ? ആദ്യ ലിസ്റ്റിലെ 1,18,309 കുടുംബങ്ങൾ എങ്ങിനെ 64006 ആയി ചുരുങ്ങിയത് ഒരു പ്രഹേളികയല്ലേ?

5 അതിദാരിദ്ര്യാവസ്ഥ മറികടന്നു എന്ന അവകാശ വാദത്തിന് വസ്തുതാപരമായ പിൻബലം എന്താണ്? ആ വിഭാഗങ്ങൾക്ക് ഏതെങ്കിലും കേന്ദ്ര പദ്ധതി ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോ.

6 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തു അതി തീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന 1.16ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികൾ ഉണ്ട്. എന്നാൽ, പുതിയ കണക്കിൽ 6400 കുടുംബങ്ങളെ മാത്രമാണ് അതിദരിദ്ര വിഭാഗമായി കണ്ടെത്തിയിട്ടുള്ളത്. അതായത് വെറും 5.5 ശതമാനം മാത്രം.അവർ അഗതികളാണോ അതോ അതി ദരിദ്രരായ AAY  വിഭാഗത്തിൽപ്പെടുന്നവരോ?അവരുടെ അതിദാരിദ്ര്യം മറികടക്കാൻ എന്ത് ഇന്ദ്രജാലമാണ് നടന്നത്?

7 അതിദാരിദ്ര്യം അനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെ യഥാർത്ഥ ജീവിത സ്ഥിതിയടങ്ങിയ സർവ്വേ റിപ്പോർട്ട് ലഭ്യമാണോ?

8 ദാരിദ്യ സർവ്വേയുടെ രീതി ശാസ്ത്രം എന്തായിരുന്നു. തദ്ദേശ വകുപ്പ് പഞ്ചായത്തുകളിൽ മുൻസിപ്പാലിറ്റി കളിൽ നിന്ന് ലിസ്റ്റ് ഒഫ് റെക്കമ്മണ്ടേഷൻ സ്വീകരിക്കുക മാത്രമാണോ ചെയ്തത്?

9 233 രൂപ മാത്രം ദിവസക്കൂലി കിട്ടുന്ന ആശ വർക്കേഴ്സ് ഉൾപ്പടെയുള്ള സ്കീം വർക്കേഴ്സും അസംഘടിത മേഖലകളിലെ തൊഴിലാളികളും അതി ദരിദ്ര ജനവിഭാഗങ്ങൾ തന്നെയല്ലേ?

10 ഇപ്പോൾ അതിദാരിദ്ര്യ പ്രഖ്യാപനത്തിന് ഉപയോഗിക്കുന്ന സാമ്പത്തിക മാനദണ്ഡങ്ങളെ സംബന്ധിച്ച് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പുമായോ പ്ലാനിംഗ് ബോർഡുമായോ കൂടിയാലോചനടത്തിയിട്ടുണ്ടോ ?

 നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക സാമ്പത്തിക പ്രശ്നമാണ് ദാരിദ്ര്യം. അതിദാരിദ്ര്യ നിർമാർജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമല്ല. അതിനെ ഒരു പ്രചാരവേലയാക്കുന്നത് അസ്വീകാര്യമാണ്.അതുകൊണ്ട്, ഈ വരുന്ന കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്താൻ പോകുന്ന "അതിദരിദ്രമുക്ത കേരളം" പ്രഖ്യാപനത്തിന് മുമ്പ് ശരിയായ വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ള ഉത്തരങ്ങൾ മേൽ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നൽകണമെന്ന് ഞങ്ങൾ വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു.

ആർ.വി.ജി മേനോൻ

ഡോ.എം.എ ഉമ്മൻ (Well known Economist)

ഡോ.കെ.പി കണ്ണൻ (Honorary Fellow CDS Trivandrum)

എം​.കെ ദാസ് - (Former Editor, New Indian express)

ഡോ.ജി രവീന്ദ്രൻ. (Former Additional Director General, Statistical organisation)

ഡോ. എം.പി മത്തായി (Former Professor Gandhian Studies MG University)

ഡോ.സി.പി രാജേന്ദ്രൻ (Scientist)

പ്രൊഫ.കെ.അരവിന്ദാക്ഷൻ (Former Collegiate Director, Ernakulam Zone)

ഡോ.മേരി ജോർജ് (Economist0

ആർ രാധാകൃഷ്ണൻ (Former President, KSSP)

ഡോ സുനിൽ മാണി (Former Director,CDS,

ഡോ വി രാമൻകുട്ടി ( Public health expert)

ഡോ ജോൺ കുര്യൻ.(Former Professor, CDS)

ഡോ.എം കബീർ,. (Economist)

ഡോ.ജെ ദേവിക (Social Activist)

ഡോ എം വിജയകുമാർ (Director, Health Action by People.)

ഡോ.എൻ.കെ ശശിധരൻ പിള്ള(Former President,KSSP)

ജോസഫ് സി മാത്യു(Social Activist)

ഡോ കെജി താര (Former Director, Kerala State Disaster Management)

ഡോ കെ ടി റാംമോഹൻ(Former Dean MG University)

ഡോ.ശ്രീധർ രാധാകൃഷ്ണൻ(Environmentalist)

എം ഗീതാനന്ദൻ (Social Activist)

പ്രൊഫ. പി വിജയകുമാർ (Former Professor University College)

സരിത മോഹനൻ ഭാമ (Poetess)




Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News