കോടീശ്വരന് ദ്വാരപാലക ശില്പം വിറ്റുവെന്ന പരാമർശം; വി.ഡി സതീശൻ വക്കീൽ നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രൻ

പരാമർശം പിൻവലിച്ചില്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകും

Update: 2025-10-09 08:30 GMT

തിരുവനന്തപുരം: കോടീശ്വരന് ദ്വാരപാലക ശില്പം വിറ്റുവെന്ന പരാമർശത്തിൽ വി.ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ നിയമ നടപടിക്ക്. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി സതീശന് വക്കിൽ നോട്ടീസ് അയച്ചു. പരാമർശം പിൻവലിച്ചില്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകും.

നേരത്തെ സഭ നടപടിക്കിടെ ചീഫ് മാർഷലിനെ മർദിച്ചതിന് മൂന്ന് യുഡിഎഫ് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്‌. കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് സസ്പെൻഷൻ. മന്ത്രി എം.ബി രാജേഷാണ് എംഎൽഎമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം പാസാക്കിയത്. സ്പീക്കറുടെ അനുമതിയോടെ സഭ പാസാക്കുകയായിരുന്നു. ഈ സമ്മേളന കാലായവധിയിലാണ് സസ്പെൻഷൻ.

മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു തുടർച്ചയായി സഭയിലെ ബെല്ലുകൾ അനുമതിയില്ലാതെ മുഴക്കി,തുടർച്ചയായി സ്‌പീക്കറുടെ ചെയറിലേക്ക് കടന്നുകയറാൻ ശ്രമിച്ചു, വനിതാ വാച്ച് ആൻഡ് വാർഡുമാരെപ്പോലും ആക്രമിച്ചു, സഭ തുടർച്ചയായി തടസ്സപ്പെടുത്തി,സഭയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയ കാര്യങ്ങളാണ് എം.ബി രാജേഷ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നത്.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News