കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിന് പുതിയ സംവരണ റോസ്റ്റർ

2021ലെ അധ്യാപക നിയമനത്തിലെ സംവരണ റോസ്റ്റർ തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു

Update: 2025-10-09 11:29 GMT

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിന് പുതിയ സംവരണ റോസ്റ്റർ തയ്യാറാക്കും. 2021ലെ അധ്യാപക നിയമനത്തിലെ സംവരണ റോസ്റ്റർ തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് പുതിയ സംവരണ റോസ്റ്റർ തയ്യാറാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. തെറ്റായ സംവരണ റോസ്റ്റർ പ്രകാരം നടത്തിയ നിയമനത്തിൽ അർഹരായ അധ്യാപകർക്ക് നിയമനം നഷ്ടമായത് മീഡിയവൺ ആണ് പുറത്ത് വിട്ടത്.

2019ലെ വിജ്ഞാപന പ്രകാരം 2021ൽ നടത്തിയ നിയമനത്തിലാണ് വ്യാപകമായ സംവരണ അട്ടിമറിയുണ്ടായത്. സംവരണ റോടേഷൻ തെറ്റായത് പ്രകാരം പല അധ്യാപകരും നിയമനത്തിൽ നിന്ന് പുറത്തായിരുന്നു.

തുടർന്ന് അധ്യാപകർ ഹൈക്കോടതിയെ സമീപ്പിച്ചതിനെ തുടർന്നാണ് സംവരണ റോസ്‌റ്റർ തയ്യാറാകണമെന്ന് കോടതി നിർദ്ദേശിച്ചത്. പുറത്താക്കപ്പെട്ട അധ്യാപകർക്ക് ആശ്വാസമാകുന്ന വിധിയാണിത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News