ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ചതിലുൾപ്പെടെ ആരോഗ്യ രംഗത്തെ പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആഞ്ഞടിക്കുമ്പോഴാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്
Update: 2025-07-05 01:24 GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിലാണ് അദ്ദേഹം പുറപ്പെട്ടത്. ദുബായ് വഴിയാണ് യാത്ര. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് മുഖ്യമന്ത്രി പത്ത് ദിവസത്തോളം യുഎസിൽ തങ്ങുക.
മിനിയോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ചതിലുൾപ്പെടെ ആരോഗ്യ രംഗത്തെ പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആഞ്ഞടിക്കുമ്പോഴാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്.
watch video: