യൂടൂബിൽ 7 മില്യൺ പിന്നിട്ടു; ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാള ചാനലുകളിൽ നാലാം സ്ഥാനത്തെത്തി മീഡിയവണ്‍

പ്രധാന പേജില്‍ പിന്തുടരുന്ന എഴുപത് ലക്ഷം പേരടക്കം വ്യത്യസ്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലായി ഒന്നര കോടിയോളം പ്രേക്ഷകരാണ് വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി മീഡിയവണിനെ പിന്തുടരുന്നത്

Update: 2026-07-23 14:08 GMT

കോഴിക്കോട്: ലോകമെങ്ങുമുള്ള മലയാളികള്‍ വാര്‍ത്തകള്‍ക്കായി ഏറ്റവുമധികം ആശ്രയിക്കുന്ന നാല് ചാനലുകളിലൊന്നായ മീഡിയവണ്‍, അതിന്റെ ജൈത്രയാത്ര തുടരുന്നു. അതിവേഗം എഴുപത് ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടത്തിലേക്ക് എത്തിയതോടെ മഹാഭൂരിപക്ഷം മലയാളി പ്രേക്ഷകന്റെയും നിത്യജീവിത്തത്തിലെ ഒഴിവാക്കാനാകാത്ത സ്ക്രീനായി മീഡിയവണ്‍ മാറുകയാണ്. 

പ്രധാന പേജില്‍ പിന്തുടരുന്ന എഴുപത് ലക്ഷം പേരടക്കം വ്യത്യസ്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലായി ഒന്നര കോടിയോളം പ്രേക്ഷകരാണ് വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി മീഡിയവണിനെ പിന്തുടരുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ ഡിജിറ്റല്‍ ഇടങ്ങളിലും ഏറ്റവും വലിയ ന്യൂസ് ബ്രാന്‍ഡുകളിലൊന്നായി മീഡിയവണ്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. 

Advertising
Advertising

ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് അളക്കാന്‍ ഡിജിറ്റല്‍ ഡാറ്റ മാത്രം ഉപാധിയായ ഇക്കാലത്ത് മീഡിയവണ്‍ അതിന്റെ ശരിയായ ശക്തി ഓരോ ആഴ്ചയിലും പ്രകടമാക്കുകയാണ്. കഴിഞ്ഞവാരം അഞ്ച് കോടി ഇരുപത് ലക്ഷം കാഴ്ചക്കാരുമായി ഏറ്റവുമധികം മലയാളികള്‍ കാണുന്ന രണ്ടാമത്തെ ചാനലായി മീഡിയവണ്‍ ഇടറാതെ നില്‍ക്കുന്നുണ്ട്. ലോകകപ്പ് ഫുട്ബോള്‍ കാലത്ത് ഏറ്റവുമധികം മലയാളികള്‍ കളിയാഘോഷിച്ചത് മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ വഴിയായിരുന്നു. 2.2 മില്യൺ ഡിജിറ്റൽ ഫോളോവേഴ്‌സുമായി ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ മീഡിയ ഹൗസാണ് മീഡിയവൺ.

വിനോദ വാർത്തകൾക്കായി ShowMall, മീഡിയവൺ ബിസിനസ്, മീഡിയവൺ ഹെൽത്ത്, മീഡിയവൺ ഡെസ്റ്റിനേഷൻ തുടങ്ങി വിവിധ വീഡിയോ പ്ലാറ്റ്ഫോമുകളും മീഡിയവണിൻ്റേതായുണ്ട്. സാമൂഹ്യ ജീവിതത്തെ സ്പര്‍ശിക്കുന്ന ഓരോ സംഭവങ്ങളിലും കഥയും കാര്യവുമറിയാന്‍ മലയാളി ഇനിയുമിനിയും മീഡിയവണിലേക്ക് ഒഴുകുകയാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News