'ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുവരെ പിരിവ് വേണ്ട'; തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവ്

ഈ മാസം 16ന് ടോൾപ്പിരിവ് നിർത്തിവെച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു

Update: 2025-04-28 14:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുവരെ ടോൾ പിരിവ് പാടില്ലെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ് . അടിപ്പാത നിർമാണം നടക്കുന്നതിനാൽ പലയിടത്തും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. ഈ മാസം 16ന് ടോൾപ്പിരിവ് നിർത്തിവെച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു.

എന്നാൽ ദേശീയപാത അതോറിറ്റിയുടെ ആവശ്യപ്രകാരം ഒരാഴ്ച സാവകാശം നൽകി. തുടർന്നും ഗതാഗതക്കുരുക്കിന് പരിഹാരം ആവാതെ വന്നതോടെയാണ് ടോൾ പിരിവ് നിർത്തിവെക്കാൻ ഉത്തരവിറക്കിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News