'പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ തന്നത്'; മൊഴി മാറ്റി വേടൻ, ഫ്ലാറ്റിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു

തായ്‍ലാൻഡിൽ നിന്ന് വാങ്ങിയെന്നായിരുന്നു ആദ്യമൊഴി

Update: 2025-04-28 14:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: പുലിപ്പല്ലിൽ മൊഴിമാറ്റി റാപ്പർ വേടൻ. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ തന്നതെന്ന് പുതിയ മൊഴി. തായ്‍ലാൻഡിൽ നിന്ന് വാങ്ങിയെന്നായിരുന്നു ആദ്യമൊഴി. ഫ്ലാറ്റിൽ നിന്ന് വടിവാൾ, കത്തി, ത്രാസ്സ്, ക്രഷർ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു. വേടനെതിരെ ആയുധ നിരോധനനിയമം ഉൾപ്പെടെ ചുമത്തുന്നത് പരിഗണനയിലെന്ന് തൃക്കാക്കര എസിപി പി.വി.ബേബി പറഞ്ഞു. കൈവശം കൊണ്ട് നടക്കേണ്ട ആയുധങ്ങൾ അല്ല വേടൻ കൊണ്ടുനടന്നതെന്നും എസിപി വ്യക്തമാക്കി.

വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. ആറ് ഗ്രാം കഞ്ചാവാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ലഹരിവസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസിന്‍റെ പരിശോധന. വേടനോടൊപ്പം എട്ടു സുഹൃത്തുക്കളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുഴുവൻ ആളുകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നടക്കേണ്ട സര്‍ക്കാരിന്‍റെ വാര്‍ഷിക പരിപാടിയില്‍ നിന്ന് വേടന്‍റെ പരിപാടി സംഘാടകര്‍ റദ്ദാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News