നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി മേയ് 6ന്
2017 ഏപ്രിലിൽ ആണ് പ്രതി കേഡൽ ജിൻസൺ രാജ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി മേയ് ആറിന്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധി പ്രഖ്യാപിക്കുക. 2017 ഏപ്രിലിൽ ആണ് പ്രതി കേഡൽ ജിൻസൺ രാജ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത്.
2017 ഏപ്രിൽ ഒമ്പതിനു പുലർച്ചെയാണ് ക്ലിഫ് ഹൗസിന് സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവർ കൊല്ലപ്പെട്ടത്. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്‍റെ ശരീരം വെട്ടി നുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പലതവണ മൊഴി മാറ്റിയിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ അവഗണിച്ചതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.