'കെ.സുധാകരൻ എന്‍റെ തലയിൽ കൈവെച്ചാണ് അനുഗ്രഹിച്ചത്, പുനഃസംഘടനയിൽ ആർക്കും അതൃപ്തിയില്ല'; സണ്ണി ജോസഫ്
മുൻകാലങ്ങളെ അപേക്ഷിച്ച് ഐക്യത്തിലും സൗഹൃദത്തിലുമാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും കെപിസിസി പ്രസിഡന്‍റ്
Update: 2025-05-13 04:42 GMT
ന്യൂഡല്‍ഹി: പുനഃസംഘടനയിൽ ആർക്കും അതൃപ്തിയില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുതിയ കെപിസിസി ഭാരവാഹികൾ കേന്ദ്രനേതൃത്വവുമായുള്ള ആശയവിനിമയത്തിനാണ് ഡൽഹിയിലെത്തിയിട്ടുള്ളത്. എല്ലാ കാര്യങ്ങളും ചർച്ചയിൽ കടന്നുവരും. സ്വീകാര്യത കിട്ടിയ കെപിസിസി ലിസ്റ്റാണ് വന്നതെന്നും ആർക്കും ഒരു അതൃപ്തിയുമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെ.സുധാകരൻ തന്നെ തലയിൽ കൈവച്ചാണ് അനുഗ്രഹിച്ചത്.മുൻകാലങ്ങളെ അപേക്ഷിച്ച് ഐക്യത്തിലും സൗഹൃദത്തിലുമാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും അഖിലേന്ത്യ കോൺഗ്രസ് നേതൃത്വവുമായി ചേർന്നു പോകുന്നെന്നും സണ്ണി ജോസഫ് ഡല്‍ഹിയില്‍ പറഞ്ഞു.