നിപ: പാലക്കാട് തച്ചനാട്ടുകര മേഖലയിൽ വവ്വാലുകളുടെ ശല്യം അതിരൂക്ഷമെന്ന് പരാതി; സാമ്പിളുകൾ പരിശോധനക്ക് അയച്ചു
രോഗം സ്ഥിരീകരിച്ച യുവതിയുടെ വീടിന് സമീപത്തായി ആയിക്കണക്കിന് വവ്വാലുകളാണുള്ളത്
പാലക്കാട്: തച്ചനാട്ടുകര കിഴക്കുംപുറത്ത് നിപ റിപ്പോർട്ട് ചെയ്ത മേഖലയിൽ വവ്വാലുകളുടെ ശല്യം അതിരൂക്ഷമാണ്. നിപ പടർന്ന് പിടിച്ചിട്ടും വച്ചാലുകളെ മാറ്റാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വവ്വാലുകളുടെയും വളർത്തു മൃഗങ്ങളുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 38 കാരിക്കും ചങ്ങലീരി സ്വദേശിയായ 57 കാരനും മകനും എവിടെ നിന്നാണ് രോഗം വന്നത് എന്നതിൻ്റെ ഉറവിടം ഇത് വരെ കണ്ടെത്തിയിട്ടില്ല . രോഗം സ്ഥിരീകരിച്ച യുവതിയുടെ വീടിന് സമീപത്തായി ആയിരക്കണക്കിന് വവ്വാലുകളാണുള്ളത്.വവ്വാലുകളുടെ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് പരാതി.
വവ്വാലുകളിൽ നിന്നും സാമ്പിൾ ശേഖരിച്ച് നിപ പരിശോധനക്ക് അയച്ചു. കൂടാതെ പ്രദേശത്തെ വീടുകളിലെ വളർത്ത് മൃഗങ്ങളുടെ സ്രവ സാമ്പിളുകളും സ്വീകരിച്ചിട്ടുണ്ട് . വളർത്ത് മൃഗങ്ങൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. നിപയുടെ ഉറവിടം കണ്ടെത്താൻ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം തുടരും.