Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ഇടുക്കി: കരിമണ്ണൂരില്‍ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ. 2020 ല്‍ കരിമണ്ണൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. അഞ്ചു വയസ് മുതല്‍ എട്ടു വയസ്സു വരെയാണ് പീഡനം നടന്നത്.
വയറുവേദനയെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ പോകുന്ന സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലിങ്ങിലൂടെ പീഡന വിവരം കുട്ടി പുറത്തുപറഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയുടെ അച്ഛനെ പിടികൂടിയത്.
നിരന്തര പീഡനത്തിന് ഇരയായ വിവരം പൊലീസിന് നല്‍കിയ മൊഴിയില്‍ കുട്ടി വെളിപ്പെടുത്തി. മരണം വരെ പിതാവ് തടവില്‍ കഴിയണമെന്നാണ് കോടതി വിധി. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും പിതാവിനെതിരെ ചുമത്തിയിട്ടുണ്ട്.