അതിശക്തമായ മഴ:ഇന്ന് അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; നാല് ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Update: 2025-07-17 00:39 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴ തുടരും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് ,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.
ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ,ഇടുക്കി, എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര,തീരദേശമേഖയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് 20 വരെ വിലക്കേർപ്പെടുത്തി.