വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Update: 2025-05-17 05:53 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് . മുട്ടത്തറ സ്വദേശി വിനോയ്ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം സ്വദേശി ബാബുരാജ് ആണ് കഴിഞ്ഞ ദിവസം ആക്രമിച്ചത് . നഗരത്തിലൂടെ ഓടുന്ന രണ്ട് പ്രൈവറ്റ് ബസ്സിലെ ജീവനക്കാരായ ഇരുവരും തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു . ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നഗരത്തിലൂടെ ഓടുന്ന രണ്ട് പ്രൈവറ്റ് ബസിലെ ജീവനക്കാരായ ഇരുവരും തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്.