കോഴിക്കോട്ട് ചുമരെഴുതാൻ പോയ ദറസ് വിദ്യാർഥികൾക്ക് മർദനം; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്‌

അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മർദിച്ചതായും വിദ്യാർഥികള്‍ പറയുന്നു

Update: 2026-04-17 03:06 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:ചുമരെഴുതാന്‍ പോയ പള്ളി ദറസ് വിദ്യാർഥികള്‍ക്ക് മർദനം. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിലാണ് പ്രായപൂർത്തിയാകത്ത വിദ്യാർഥികള്‍ക്ക് മർദനമേറ്റത്. മർദനത്തില്‍‌ പരിക്കേറ്റ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സന്തോഷ് ചേകാത്ത, സുരേഷ് പഴയമഠത്തില്‍ താഴെമഠത്തില്‍ എന്നിവരാണ് മർദിച്ചതെന്ന് പരാതിയില്‍ പറയുന്നു.വീട്ടുകാരോട് അനുമതി വാങ്ങിയാണ് ചുമരെഴുതാന്‍ പോയതെന്നും എന്നാല്‍ ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് ഇവരെത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മർദിച്ചതായും വിദ്യാർഥികള്‍ പറയുന്നു. പള്ളി ദർസിലെ അധ്യാപകന്‍ പരാതി ഇന്നലെ തന്നെ മേപ്പയൂർ പൊലീസില്‍ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News