കുമരകത്ത് ഒമ്പത് വയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

വേങ്ങര കാപ്പിൽ വീട്ടിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ ആണ് മരിച്ചത്

Update: 2026-04-22 17:18 GMT

കോട്ടയം: കുമരകത്ത് വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. മലപ്പുറം വേങ്ങര കാപ്പിൽ വീട്ടിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ (9) ആണ് മരിച്ചത്. കുമരകം പാരഡൈസ് റിസോർട്ടിലാണ് സംഭവം. 

29 പേരടങ്ങുന്ന ടൂറിസ്റ്റ് സംഘത്തിൽ നബാനും മാതാപിതാക്കളും സഹോദരങ്ങളും ഉണ്ടായിരുന്നു. സംഘത്തിലെ 10 പേരാണ് സ്വിമ്മിങ് പൂളിൽ ഇറങ്ങിയത്. ഇതിനിടെ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നും ഇത് ആരുടെയും ശ്രദ്ധയിൽപെട്ടില്ലെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News