'മകളെ സിനിമയിലേക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയത്, തിരികെ എത്തിക്കണം': കുംഭമേള വൈറല്‍ താരത്തിന്റെ അമ്മ

ഫര്‍മാനെതിരെ പോക്‌സോ, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്ന് പരാതിക്കാരന്‍ പ്രഥം ദുബൈ

Update: 2026-04-22 13:02 GMT

ന്യൂഡല്‍ഹി: കുംഭമേള വൈറല്‍ താരത്തെ സിനിമയുടെ പേരിലാണ് കൂട്ടിക്കൊണ്ടുപോയതെന്ന് അമ്മ. മകളെ തിരികെ വേണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഫര്‍മാനെതിരെ പോക്‌സോ, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്ന് പരാതിക്കാരന്‍ പ്രഥം ദുബൈയും പറഞ്ഞു.

കുടുംബവും പരാതിക്കാരനും ഡല്‍ഹിയിലെ പട്ടികജാതി വര്‍ഗ കമ്മീഷന്റെ ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് പരാതിക്കാരന്റെ പ്രതികരണം. പെണ്‍കുട്ടിയെ വിവാഹം ചെയ്ത ഫര്‍മാനെതിരെ പോക്‌സോ, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും നിലപാട് അറിയിച്ചിട്ടുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇതുവരെ ഫര്‍മാനെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദ്യംചെയ്ത പട്ടികവര്‍ഗ കമ്മീഷന്‍, ഇരുപൊലീസിന്റെ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തിയെന്നും പരാതിക്കാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertising
Advertising

നേരത്തെ, മധ്യപ്രദേശ് പൊലീസ് ഫർമാന്‍ ഖാന്റെ സുഹൃത്തിനെ തേടി തൃക്കാക്കരയിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൊച്ചിയിലെ വിവിധ ഇടങ്ങളിലും വനിത എസ്ഐ ഉൾപ്പെടുന്ന സംഘം അന്വേഷണം നടത്തി. പെൺകുട്ടി എവിടെയെന്നത് സംബന്ധിച്ച് വ്യക്തതയില്ല എന്ന വിവരമാണ് കേരള പൊലീസും കൈ മാറിയത്. മാത്രമല്ല ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഈ മാസം 20 വരെ ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ മധ്യപ്രദേശ് പൊലീസിൻ്റെ അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നത്.

അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരും ഹാജരാകണം എന്ന നിർദേശമാണ് മധ്യപ്രദേശ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ച പെൺകുട്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News