സ്‌ട്രോങ് റൂം വിവാദം: ഫാത്തിമ തഹിലിയയുടെ നടപടിയിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളി ജില്ലാ ലീഗ് നേതൃത്വം

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ തങ്ങളെ വിവരമറിയിച്ച് തന്നെയാണ് സ്ഥലത്തെത്തിയത് എന്നും ലീ​ഗ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു

Update: 2026-04-22 14:33 GMT

കോഴിക്കോട്: ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്ന റിസർവ് റൂം ഉദ്യോഗസ്ഥർ തുറന്ന സംഭവത്തിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ നേതാക്കളെ വിവരമറിയിച്ച് തന്നെയാണ് സ്ഥലത്തെത്തിയത്. ഫാത്തിമയുടെ നടപടിയിൽ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകളിൽ വാസ്തവമില്ല.

ഫാത്തിമ തഹിലിയയുടെ ഭർത്താവ് അഡ്വ. കെ.ശഹസാദ് സ്ഥലത്തെത്തിയത് സ്ഥാനാർഥിയുടെ എക്സ്പെൻഡിച്ചർ ഏജന്റ് എന്ന നിലയിലാണ്. വരണാധികാരി ഒരു മണിക്കൂർ മുമ്പ് മാത്രം വിവരമറിയിച്ചതിനാൽ പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന, സ്ഥാനാർഥിയുമായി ബന്ധപ്പെട്ട വ്യക്തി എന്ന നിലയിലാണ് ശഹസാദ് അവിടെയെത്തിയത്. ആരും എത്തിയില്ലെങ്കിലും തിടുക്കപ്പെട്ട് മുറി തുറക്കാൻ പോവുകയാണ് എന്ന ഘട്ടമെത്തിയപ്പോഴാണ് ശഹസാദിന് അവിടെ കയറേണ്ടി വന്നത്. എൽഡിഎഫിന്റെ പ്രതിനിധിയായി എത്തിയതും ചീഫ് ഇലക്ഷൻ ഏജന്റല്ല.

Advertising
Advertising

മെറ്റീരിയൽ റൂം എന്നൊരു മുറി അവിടെയില്ല. പേരാമ്പ്ര സ്ട്രോങ് റൂം -5 റിസർവ് റൂം എന്നെഴുതിയ മുറിയാണ് തുറന്നത്. ഇവിഎം മെഷീനുകൾ സൂക്ഷിച്ച മുറിയുടെ തൊട്ടുമുകളിൽ അതീവ സുരക്ഷാ മേഖലയിലാണ് ഈ മുറിയുള്ളത്. പേരാമ്പ്രയിലെ 13 സ്ഥാനാർഥികളിൽ രണ്ട് പേരെ മാത്രം വിവരമറിയിച്ച് റിസർവ് റൂം തുറന്നത് ചട്ടലംഘനമാണ്. മുറി തുറക്കുമ്പോൾ വരണാധികാരി പോലും അവിടെയുണ്ടായിരുന്നില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന കാര്യമാണ്. കേന്ദ്ര സേനയുടെ നിയന്ത്രണത്തിൽ നിലനിർത്തേണ്ട സ്ഥലത്താണ് സംസ്ഥാന സർക്കാരിന്റെ പത്തോളം ഉദ്യോഗസ്ഥർ ലാഘവത്തോടെ കയറുകയും യാതൊരു നിയന്ത്രണവുമില്ലാതെ മൂന്ന് മണിക്കൂറിനടുത്ത് ചെലവഴിക്കുകയും ചെയ്തത്. ഓരോ വോട്ടർമാരെയും ആശങ്കയിലാക്കുന്ന നടപടിയാണിത്. ഇത്രയേറെ ഗൗരവമുള്ള ഒരു വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും യാതൊരു പരാതിയുമില്ലാത്തത് ജനാധിപത്യവിശ്വാസികൾക്ക് കൂടുതൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വോട്ടെണ്ണൽ കഴിയുന്നത് വരെ ഒരു മുറിയും തുറക്കാൻ പാടില്ലെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പുതിയ ഉത്തരവ് യുഡിഎഫിന്റെ ജാഗ്രതയുടെ ഫലമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.ടി ഇസ്മാഈൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News