മെഡിസെപ് മറ്റൊരു സ്പ്രിങ്ക്ളർ ഇടപാടെന്ന് കെ.സി വേണുഗോപാൽ

അഴിമതി മണക്കുന്ന ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു

Update: 2026-04-22 15:13 GMT

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളർക്ക് രോഗികളുടെ ഡേറ്റ കൈമാറിയതിനു സമാനമായ രീതിയിലാണ് മെഡിസെപ്പിലെ ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളും രോഗവിവരങ്ങളുമുള്ള സുപ്രധാന ഡേറ്റ രണ്ടു സ്വകാര്യ കമ്പനികൾക്ക് സർക്കാർ കൈമാറിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിലെ 31. 46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. അഴിമതി മണക്കുന്ന ഈ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

Advertising
Advertising

അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർക്ക് മലയാളികളുടെ ഡേറ്റ കച്ചവടം നടത്തിയത് വൻ വിവാദമാകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. അന്ന് ഇതേക്കുറിച്ച് പഠിക്കാൻ മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ ചെയർമാനായ സമിതിയെ നിയോഗിക്കുകയും ഗുരുതര വീഴ്ച കണ്ടെത്തുകയും ചെയ്തു. ഡേറ്റ സംരക്ഷണവും സ്വകാര്യതയും ഉറപ്പുവരുത്തണമെന്ന് കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കാതെ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ മുഖംരക്ഷിക്കുകയാണു ചെയ്തത്.

പൊതുമേഖലാ സ്ഥാപനമായ ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് മെഡിസെപ് കരാർ ലഭിച്ചത്. അവർ അത് രണ്ടു സ്വകാര്യ സമ്പനികൾക്കു കൈമാറി. ഈ കമ്പനികൾക്കാണ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡേറ്റ ലഭിച്ചത്. ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ കമ്പനികൾ മെഡി ക്ലെയിമുകൾ വ്യാപകമായി തള്ളുകയും വെട്ടിക്കുറയ്ക്കുകയും ചെയ്ത് ജീവനക്കാരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു ജീവനക്കാരാണ് പരാതികളുമായി രംഗത്തുവന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പരമ ദ്രോഹമായി മാറിയ ഈ ഇടപാടിലെ ഒന്നാം പ്രതി പിണറായി സർക്കാർ തന്നെയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News