17കാരന്‍ മോഷ്ടിച്ചത് നാല് ഓട്ടോറിക്ഷകള്‍; കൂട്ടുപ്രതിയായ പൊളിമാര്‍ക്കറ്റ് ഉടമയും പിടിയില്‍

നാസറിന്റെ കടയിൽ നിന്ന് നിരവധി മോഷ്ടിച്ച വാഹനങ്ങളും പൊലീസ് കണ്ടെത്തി

Update: 2026-04-22 17:27 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: വളാഞ്ചേരിയിൽ ഓട്ടോറിക്ഷകൾ മോഷണം പോയ  സംഭവത്തിൽ 17കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ഇരുമ്പിളിയം സ്വദേശിയായ 17കാരനും മുതുതല സ്വദേശി നാസറുമാണ് പിടിയിലായത്. നാലു ഓട്ടോറിക്ഷകളാണ് 17കാരൻ മോഷ്ടിച്ചത്. വളാഞ്ചേരി,കുറ്റിപ്പുറം,കല്‍പ്പകഞ്ചേരി,കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നത്. മോഷ്ടിച്ച ഓട്ടോറിക്ഷകൾ പൊളിക്കാൻ വേണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള പൊളിമാർക്കറ്റിലാണ് നൽകിയത്. 5000 മുതല്‍ 10,000 രൂപ വരെയാണ് മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ക്ക് നാസര്‍ നല്‍കിയിരുന്നത്.

നാസറിന്റെ കടയിൽ നിന്ന് നിരവധി മോഷ്ടിച്ച വാഹനങ്ങളും പൊലീസ് കണ്ടെത്തി. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ കാണാതാകുന്നെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പൊലീസ് സിസിടിവി അടക്കം പരിശോധിച്ചത്.  17കാരന്‍ ഒറ്റക്കാണോ മോഷണം നടത്തിയതെന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News