തൃശൂര്‍ പൂരം എല്ലാ ചടങ്ങുകളോടും കൂടി നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം; നാളത്തെ യോഗത്തില്‍ നിലപാടറിയിക്കും

നാളെ രാവിലെ പത്തരയ്ക്ക് ജില്ലാ കലക്ടറേറ്റിലാണ് യോഗം

Update: 2026-04-22 14:58 GMT

തൃശൂര്‍: തൃശൂര്‍ പൂരം എല്ലാവിധ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി തന്നെ നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം. പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചടങ്ങുകളില്‍ മാറ്റം വരുത്താതെ മുന്നോട്ട് പോകുമെന്ന നിലപാട് ദേവസ്വം വ്യക്തമാക്കിയത്. പൂരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ ചേരുന്ന ഔദ്യോഗിക യോഗത്തില്‍ ദേവസ്വം തങ്ങളുടെ ഈ നിലപാട് അധികൃതരെ അറിയിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പ്രതികരിച്ചു.

'2006-ലും പാറമേക്കാവുമായി ബന്ധപ്പെട്ട് സമീപപ്രദേശത്ത് ഒരു വെടിക്കെട്ട് അപകടം നടന്നിരുന്നു. അന്ന് പൂരവും കുടമാറ്റവും ഭംഗിയായി തന്നെ നടന്നിട്ടുണ്ട്. വെടിക്കെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടാണുണ്ടായത്. അത്തരമൊരു സാഹചര്യം വീണ്ടും ആവര്‍ത്തിക്കണമെന്ന പൊതുവികാരമാണ് ഇന്ന് ചേര്‍ന്ന മീറ്റിങ്ങിലുണ്ടായിരുന്നത്. വെടിക്കെട്ട് പ്രതീകാത്മകമായി എന്തെങ്കിലും ചെയ്യണം. അതോടൊപ്പം, നിര്‍മിച്ച പടക്കങ്ങള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെടുക്കേണ്ടതുണ്ട്'. പാറമേക്കാവ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Advertising
Advertising

ആര്‍ഭാഡമില്ലാതെ പൂരം നടത്താനാണ് തീരുമാനമെന്ന് തിരുവമ്പാടി ദേവസ്വവും അറിയിച്ചു. വെടിക്കെട്ട് ഒഴികെയുള്ള എല്ലാ ആഘോഷവും ഉണ്ടാകുമെന്നും ദുരന്തത്തില്‍ പെട്ടവര്‍ക്ക് ദേവസ്വത്തിന് കഴിയാവുന്ന സഹായം നല്‍കുമെന്നും തിരുവനമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് പറഞ്ഞു.

നാളെ രാവിലെ പത്തരയ്ക്ക് കലക്ടറേറ്റിലാണ് യോഗം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. യോഗത്തില്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തേക്കും. 

തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിക്കായി പടക്കങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്ന ശാലയില്‍ ഇന്നലെ വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്. 10 പേര്‍ ഇതിനോടകം മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. യഥാര്‍ഥ കണക്കുകള്‍ അതിലും കൂടും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News