മുശാവറക്ക് മുന്നോടിയായി ഉമർഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നു; പരാതിയുമായി ഒരു വിഭാഗം
യോഗത്തിൽ 12 മുശാവറ അംഗങ്ങൾ പങ്കെടുത്തു
Update: 2025-05-13 05:43 GMT
കോഴിക്കോട്: സമസ്തയിലെ ഒരു വിഭാഗം മുശാവറ അംഗങ്ങൾ രഹസ്യയോഗം ചേർന്നതായി പരാതി. ഉമർ ഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച മുശാവറക്ക് മുന്നോടിയായാണ് രഹസ്യ യോഗം ചേർന്നത്. യോഗത്തിൽ 12 മുശാവറ അംഗങ്ങൾ പങ്കെടുത്തു. സംഭവത്തില്‍ നടപടി വേണമെന്നാണ് ആവശ്യം.
ഈ മാസം ആറാം തീയതിയാണ് കോഴിക്കോട് അവസാനമായി മുശാവറ ചേർന്നത്. ഇതിന് മുന്നോടിയായി കോഴിക്കോട്ടെ സ്വകാര്യ സ്ഥലത്ത് യോഗം ചേരുകയും മുശാറയിലെ മുസ്‍ലിം ലീഗ് അനുകൂല നേതാക്കൾക്കെതിരെ സ്വീകരിക്കേണ്ട സമീപനങ്ങളടക്കം തീരുമാനിച്ചെന്നും പരാതിയിലുണ്ട്.ഔദ്യോഗികമായി ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും ലീഗ് അനുകൂല നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.