പൊലീസിൽ പോക്സോ വിങ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം
ഓരോ ജില്ലയിലും എസ്ഐമാർക്ക് കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക
Update: 2025-04-09 12:17 GMT
തിരുവനന്തപുരം: പൊലീസിൽ പോക്സോ വിങ് രൂപീകരിക്കാൻ തീരുമാനം. ഓരോ ജില്ലയിലും എസ്ഐമാർക്ക് കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക. ഇതിനായി 300 അധികം തസ്തികകൾ സർക്കാർ സൃഷ്ടിക്കും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ഡിവൈഎസ്പി - 4, എസ്ഐ - 40, എഎസ്ഐ - 40, എസ്സിപിഒ - 120, സിപിഒ - 100 എന്നിങ്ങനെയാണിത്.