അയ്യയ്യേ, നിർമ്മലയുമായി 'അവിഹിതം'

ചിത്രത്തിൻ്റ വീഡിയോ ഗാനം പുറത്ത്

Update: 2025-10-07 08:03 GMT

കൊച്ചി: സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു ചിത്രീകരിച്ച 'അവിഹിത'ത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ശ്രീരാഗ് സജിയാണ് സംഗീതം നൽകിയിരികികുന്നത്. സിയ ഉൾ ഹഖ്, ശ്രീരാഗ് സജി എന്നിവരാണ് ഗാനം ആലപിച്ചിത്. " അയ്യയ്യേ, നിർമ്മലേ..."എന്നാരംഭിക്കുന്ന വീഡിയോ ഗാനം വടക്കൻ കേരളത്തിൻ്റെ ഗ്രാമീണ ഭംഗിയെ ചിത്രീകരിക്കുന്നു. പ്രദേശത്തെ ഭാഷ തന്നെയാണ് സംഭാഷണത്തിലും ഉപയോഗിച്ചിരിക്കുന്നത്. 

ഉണ്ണിരാജ് ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം U/A സെർട്ടിഫിക്കറ്റോടെയാണ് തിയേറ്ററിൽ എത്തുന്നത്.

Advertising
Advertising

ഫോർ എക്സ്പിരിമെന്റ്സ്,ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഹാരിസ് ദേശം,പി ബി അനീഷ്,സി വി സാരഥി,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യുവുമാണ് ഛായാഗ്രഹണം. 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ 'അവിഹിതം' ഒക്ടോബർ പത്തിന് പ്രദർശനത്തിനെത്തും.

ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ - അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, മാർക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്) എന്നിവരാണ് സിനിമയുടെ പിന്നിൽ.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News