ഉത്സവത്തിനിടെ വാക്കുതര്‍ക്കം: ഇടുക്കിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു
എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
Update: 2025-05-13 03:44 GMT
ഇടുക്കി: തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനാണ് മർദനമേറ്റത് .ഞായറാഴ്ച നടന്ന ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് മർദന കാരണം. മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജേഷിനെ ഇടുക്കി മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കൊച്ചിയില്‍ നിന്നാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.