വഖഫ് ബില്ലിനെതിരെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും വോട്ടുചെയ്യണം: കാന്തപുരം

'ബിൽ സംബന്ധിച്ച് ചില ക്രൈസ്തവ നേതാക്കളിൽ നിന്നുണ്ടാകുന്ന പ്രതികരണം വേദനിപ്പിക്കുന്നു'

Update: 2025-04-02 07:04 GMT
Editor : rishad | By : Web Desk
വഖഫ് ബില്ലിനെതിരെ   എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും   വോട്ടുചെയ്യണം: കാന്തപുരം
AddThis Website Tools
Advertising

കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വര, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ.

'എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവർക്കിടയിൽ വിവേചനവും അനീതിയുമാണ് ഈ ബില്ല് സൃഷ്ടിക്കുക. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് ഈ ബില്ല്. ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ അപകടപ്പെടുത്താനും വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് പിന്നിൽ. വിവിധ മതങ്ങളോടും അവരുടെ ആചാരങ്ങളോടും ഉള്ള പരസ്പര ബഹുമാനമാണ് രാജ്യാന്തര തലത്തിൽ നമ്മുടെ രാഷ്ട്രത്തിൻ്റെ എക്കാലത്തെയും മികവ്.

ഇന്ത്യയിലെ ഈ ഐക്യവും പരസ്പര സ്നേഹവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാവുന്നത്. ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി വോട്ടുചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കേരളത്തിലെ ഹിന്ദു-മുസ്‌ലിം-ക്രൈസ്തവ സമൂഹങ്ങൾക്കിടയിലുള്ള പരസ്പരവിശ്വാസവും ഐക്യവും തകർക്കുന്ന നിലയിൽ ചില ക്രൈസ്തവ നേതാക്കളിൽ നിന്നുണ്ടാകുന്ന പ്രതികരണം വേദനിപ്പിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News