Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. നെടുമങ്ങാട് സ്വദേശി സുനീർ ഖാനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 420 ഗ്രാം എംഡിഎംഎ പിടികൂടി. സുനീർ ഖാൻ പ്രധാന ലഹരി വിൽപ്പനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. നേരത്തെയും ഇയാളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.