മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പം രാഷ്ട്രിയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട ഡയറിയും

കുറ്റപത്രത്തിൽ 160ലധികം പേജുകൾ

Update: 2025-04-04 11:20 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പം രാഷ്ട്രിയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട ഡയറിയും. സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഡയറിയിലുള്ള പേരുകളാണ് കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചത്.

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 160ൽ അധികം പേജുകളുണ്ട്. സിഎംആർഎൽ ഓഫീസിലെ റെയ്ഡിനിടെ രേഖകൾ എസ്എഫ്ഐഒ പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ്‌ മാസപ്പടി കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെതന്നെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദം കേസിൽ ഉയര്‍ന്നിരുന്നു.

വാർത്ത കാണാം: 

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News